June 14, 2025 |

2024 പാരീസ് ഒളിമ്പിക്സ്; ബോക്സിംഗിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഒളിമ്പിക്സിൽ ബോക്സിംഗ് നിയമങ്ങൾ എന്തൊക്കെ

100 വർഷത്തിലേറെയായി, തങ്ങളുടെ രാജ്യത്തിനായി സ്വർണം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ബോക്സർമാരും ഒളിമ്പിക്സ് ഗെയിംസിലെ റിംഗിലേക്ക് ഇറങ്ങുന്നത്. 2024 -ലെ ഒളിമ്പിക്‌സിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല. ലോകത്തിലെ ഏറ്റവും മികവുറ്റ കഴിവിനുടമകൾ ആയിരിക്കും ലൈറ്റ്‌സ് സിറ്റിയിൽ ഏറ്റുമുട്ടുക.

2024 ഒളിമ്പിക്‌സിൽ ഏതൊക്കെ ബോക്‌സിംഗ് മത്സരങ്ങളാണ് നടക്കുക.

ഒളിമ്പിക്‌സ് ബോക്‌സിംഗിന്റെ ഭാര വിഭാഗങ്ങൾ ഇതുവരെ നിർണ്ണയിച്ചിട്ടില്ല, പക്ഷേ കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. പുരുഷന്മാരും സ്ത്രീകളും വെവ്വേറെ ഇനങ്ങളിലായിരിക്കും മത്സരിക്കുക. ഫ്ലൈ വെയ്റ്റ് മുതൽ സൂപ്പർ-ഹെവിവെയ്റ്റ് വരെ ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് തരം തിരിച്ചിരിക്കുന്നത്.

2024 ഒളിമ്പിക്സിൽ ബോക്സിംഗ് നിയമങ്ങൾ എന്തൊക്കെയാണ് ?

മൂന്ന് റൗണ്ടുകളിലായി ഏറ്റവും കൂടുതൽ പോയിൻ്റുകൾ ശേഖരിക്കുന്ന ബോക്സർ ഒളിമ്പിക്സിൽ മത്സരത്തിൽ വിജയം വരിക്കുക. ഓരോ റൗണ്ടിനു ശേഷവും വിധിനിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമനുസരിച്ചാണ് തീരുമാനിക്കുക. പ്രസ്തുത റൗണ്ടിൽ വിജയിക്കുന്ന വ്യക്തിക്ക് 10 പോയിൻ്റുകളാണ് ലഭിക്കുക, തോൽക്കുന്നയാൾക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 7 മുതൽ 9 വരെ പോയിൻ്റുകൾ ലഭിക്കും. ഏതെങ്കിലും തരത്തിലുളള ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പോയിൻ്റുകൾ എടുത്തുകളയാനും സാധ്യതയുണ്ട്.

ബോക്സർ കുറഞ്ഞത് രണ്ട് റൗണ്ടുകളെങ്കിലും വിജയിച്ചതായി അഞ്ച് വിധികർത്താക്കളും തീരുമാനിച്ചാൽ ആ വ്യക്തിക്ക് വിധികർത്താക്കളുടെ ഏകകണ്ഠമായ തീരുമാനത്തിലൂടെ വിജയിക്കാനാകും. വിധികർത്താക്കൾ എല്ലാവരും പൂർണമായും യോചിക്കുന്നില്ലെങ്കിൽ ഭൂരിപക്ഷം നോക്കിയായിരിക്കും വിജയിയെ തീരുമാനിക്കുക. 2024 പാരീസിൽ ഒളിമ്പിക്സിൽ പുരുഷന്മാർക്ക് ഏഴ് ഭാര വിഭാഗങ്ങളും സ്ത്രീകൾക്ക് ആറ് വിഭാഗങ്ങളുമാണുള്ളത് പ്രശസ്തമായ റോളണ്ട്-ഗാരോസ് സ്റ്റേഡിയത്തിലാണ് 2024 ഒളിമ്പിക്സ് ബോക്‌സിംഗ് മത്സരങ്ങൾ നടക്കുക. പ്രധാനമായും ഫ്രഞ്ച് ഓപ്പണിലെ കളിമണ്ണ് കൊണ്ടുളള ടെന്നീസ് കോർട്ടുകൾക്ക് പേരുകേട്ടതാണ്, 2024 ലെ മത്സരങ്ങളിൽ ഈ സ്റ്റേഡിയം ടെന്നീസ്, ബോക്സിംഗ് ഇവൻ്റുകൾക്കാണ് സാക്ഷ്യം വഹിക്കുക. 2024 ജൂലൈ 27 നും ഓഗസ്റ്റ് 10 ന്റെയും ഇടയിലാണ് ബോക്സിംഗ് മത്സരങ്ങൾ നടക്കുക.

content summary;  What to know about boxing at the 2024 Olympics

Leave a Reply

Your email address will not be published. Required fields are marked *

×