സ്പാനിഷ് ഭാഷയില്‍ ഇന്നേ വരെ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ള കൃതിയെന്നത് മുതല്‍ ലോകത്തെമ്പാടും ഗൗരമേറിയ വായനക്കാരെ ഏറ്റവുമധികം ഭ്രമിപ്പിച്ച നോവല്‍ എന്ന് വരെ പല നിലയിലും അറിയപ്പെട്ടുന്ന ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ഡിസംബര്‍ 11 മുതല്‍ നെറ്റ്ഫ്ളിക്സ് സീരീസ് രൂപത്തില്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങും. എട്ട് ഭാഗങ്ങളുള്ള ഒന്നാം സീസണാണ് നാളെ എത്തുക. കൊളമ്പിയില്‍ സംവിധായകയായ ലോറ മോറയും അര്‍ജന്റീനിയന്‍ സംവിധായകനായ അലക്സ് ഗാര്‍സ്യ ലോപസും ചേര്‍ന്നാണ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ നെറ്റ്ഫ്ളിക്സിന് വേണ്ടി സംവിധാനം ചെയ്തിരിക്കുന്നത്. One Hundred Years of Solitude is coming to Netflix on December 10
ഏകാന്തയുടെ നൂറു വര്‍ഷങ്ങള്‍ സീരീസ് ആക്കാനുള്ള അവകാശം 2019 മാര്‍ച്ചിലാണ് നെറ്റഫ്ളിക്സ് നേടിയത്. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുടെ ഉള്ളടക്കത്തോട് നീതി പുലര്‍ത്തിക്കൊണ്ടുള്ള ഒരു സിനിമ അസാധ്യമാണ് എന്നുള്ളത് കൊണ്ട് അനുമതി നല്‍കാന്‍ മാര്‍ക്കേസ് തയ്യാറായിരുന്നില്ല. അങ്ങനെയാണ് സീരീസ് എന്ന ആശയത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത്. 2024 ഏപ്രിലില്‍ മാര്‍ക്കേസ് അന്തരിക്കുന്നതിന് മുമ്പ് തന്നെ സീരീസിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കൊളമ്പിയന്‍ താരങ്ങളായിരിക്കണം അഭിനയിക്കുന്നത്, ചിത്രീകരണം കൊളമ്പിയയില്‍ തന്നെ വേണം എന്നിങ്ങനെയുള്ള രണ്ട് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളായിരുന്നു മാര്‍ക്കേസിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. രണ്ടും നെറ്റ്ഫ്ളിക്സ് അംഗീകരിച്ചു. 2022 മധ്യത്തോടെ ആരംഭിച്ച കാസ്റ്റിങ് പൂര്‍ത്തിയാകാന്‍ തന്നെ ധാരാളം സമയമെടുത്തു. മുപ്പത് ശതമാനത്തോളം അഭിനേതാക്കള്‍ മാത്രമാണ് പ്രൊഫഷണന്‍ ആര്‍ട്ടിസ്റ്റുകള്‍. ഏതാണ്ട് 20,000 ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഈ സീരീസിലുണ്ടാകും. സമാന്തരമായി കൊളമ്പിയായിലെ ആല്‍വറാദോ പ്രദേശത്ത് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുടെ കഥ നടക്കുന്ന ‘മക്കാണ്ടോ’ എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ പണി ആരംഭിച്ചു. 2023 ഡിസംബറില്‍ സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു.
1967-ല്‍ പ്രസിദ്ധീകരിച്ച ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ ലാറ്റിനമേരിക്കന്‍ സാഹിത്യം ലോകത്തിന് സമ്മാനിച്ച ഒട്ടേറെ പ്രഗത്ഭ കൃതികളില്‍ ഏറ്റവും ജനപ്രിയതയാര്‍ജ്ജിച്ചതാണ്. ലോകത്തെമ്പാടുമായി അമ്പതിലധികം ഭാഷകളില്‍ അഞ്ചുകോടിയില്‍ അധികം കോപ്പികള്‍ ഈ പുസ്തകത്തിന്റെ വിറ്റുപോയതായാണ് കണക്ക്. മക്കോണ്ട എന്ന സാങ്കല്പിക നഗരത്തിന്റേയും അത് സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്ത ബുവന്‍ഡിയ കുടുംബത്തിന്റേയും കഥയാണ് ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’. അതിനപ്പുറം സൗത്ത് അമേരിക്കയുടെ രാഷ്ട്രീയ ചരിത്രവും സോഷ്യലിസ്റ്റ് പോരാട്ടങ്ങളും കൊളമ്പിയില്‍ 22000 ഏക്കര്‍ ഭൂമിയില്‍ വാഴകൃഷി നടത്തിയിരുന്ന യുണൈറ്റഡ് ഫ്രൂട്ട് കമ്പിനിയുടെ നേതൃത്വത്തില്‍ സമരം ചെയ്ത തൊഴിലാളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവങ്ങളും അതിന്റെ പൊതുസമൂഹത്തിന്റെ ഓര്‍മ്മയില്‍ നിന്ന് ഇല്ലാതാക്കാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങളും അടക്കമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം ഭാവനയുടെ അതീതാകാശങ്ങളും മാന്ത്രികാനുഭവങ്ങളും വിചിത്രവും വിസ്മയകരവുമായ മനുഷ്യരും പ്രണയവും ലൈംഗികതയും യുദ്ധവും കൊലപാതകവും മരണാന്തര സ്മരണകളും എന്ന് വേണ്ട ലോകത്തെമ്പാടുമുള്ള വായനക്കാരെ അത്ഭുതാവഹമായ ആകര്‍ഷണ വലയത്തിലേയ്ക്ക് എത്തിച്ച കഥകളുടെ ഒരു ലോകമാണ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍. One Hundred Years of Solitude is coming to Netflix on December 10
Content Summary; One Hundred Years of Solitude is coming to Netflix on December 10