ബുധനാഴ്ച്ചത്തെ കേന്ദ്ര മന്ത്രിസഭ, ലോക്സഭയിലേക്കും സംസ്ഥാനങ്ങളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താൻ മുൻ പ്രസിഡന്റ് രാം നാഥ് കോവിന്ദ് കമ്മിറ്റിയുടെ ശുപാർശകൾ പ്രാവർത്തികമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാർച്ച് പതിനാലാം തിയതി സമർപ്പിച്ച റിപ്പോർട്ടിൽ ഭരണഘടന ഭേദഗതികൾ ഉൾപ്പെടെയുള്ള മാറ്റങ്ങളിലൂടെ എങ്ങനെയാണ് ഒരേ സമയം രാജ്യത്ത് മുഴുവൻ തെരഞ്ഞെടുപ്പ് നടത്താവുന്നത് എന്ന ശുപാർശയാണ് കോവിന്ദ് കമ്മിറ്റി നൽകിയത്. one nation one election.
ഇനിയെന്ത്?
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രാവർത്തികമാക്കുന്നതിന് പ്രധാനമായും രണ്ട് ഭരണഘടനാ ഭേദഗതികൾ ആവിശ്യമാണ്. പാർലമെന്റിൽ ഈ രണ്ട് ഭേദഗതികളും പാസാക്കിയെടുക്കാൻ ഭരണകക്ഷിയായ എൻഡിഎക്ക് അവരുടെ സഖ്യകക്ഷികളെ കൂടാതെ പ്രതിപക്ഷകക്ഷികളുടെ കൂടി സഹായം ആവിശ്യമാണ്. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ സമവായം ഉണ്ടാക്കിയെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഒരുപക്ഷെ പാർലമെന്ററി ഉപസമിതിക്ക് ഈ രണ്ട് ബില്ലുകളും വിട്ടതിന് ശേഷം സമവായം ഉണ്ടാക്കിയെടുക്കുന്നതിനുള്ള ശ്രമം ഗവൺമെന്റ് നടത്തിയേക്കാം. അതേ സമയം സമവായ പ്രക്രിയക്ക് വേണ്ടി കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാരുകളോടും, സംസ്ഥാനം ഭരിക്കുന്ന മറ്റു പാർട്ടികളോടും സംവാദം നടത്തേണ്ട ആവിശ്യകതയുമുണ്ട്. ഭരണഘടനാ ഭേദഗതികൾ പ്രാബല്യത്തിൽ വരുത്താൻ രാജ്യത്തെ പകുതി സംസ്ഥാനങ്ങളുടെയെങ്കിലും പിന്തുണ വേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ പന്ത്രണ്ടിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലുണ്ടെങ്കിലും ഇനി നടക്കാൻ പോകുന്ന ഹരിയാന, മഹാരാഷ്ട്ര, ഝാർഖണ്ഡ് തെരഞ്ഞെടുപ്പിനു ശേഷം ഈ ചിത്രം മാറിയേക്കാം.one nation one election.
ഭരണഘടനക്ക് വേണ്ട മാറ്റങ്ങൾ എന്തൊക്കെ?
ആദ്യത്തെ ഭരണഘടന ബില്ല് വഴി രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേ സമയത്ത് നടത്തുന്ന രീതിയിലേക്ക് മാറേണ്ടിയിരിക്കുന്നു. ഇതിനു വേണ്ടി ലോക്സഭയിലും രാജ്യസഭയിലും പ്രത്യേക ഭൂരിപക്ഷ(Special mejority)ത്തിന്റെ ആവിശ്യമുണ്ട്. ഇതിനായി ഭരണഘടനയുടെ മുന്നൂറ്റി അറുപത്തിയെട്ടാം ആർട്ടിക്കിൾ അനുശാസിക്കുന്ന ചില നടപടി ക്രമങ്ങൾ ചെയ്യേണ്ടതുണ്ട്;one nation one election.
i) ലോക്സഭയിലേയും രാജ്യസഭയിലേയും മുഴുവൻ അംഗസംഖ്യയുടെ പകുതിയാളുകൾ ഈ ബില്ലിനെ അനുകൂലിക്കണം.
ii) ബില്ലിന്മേൽ വോട്ടിങ് നടക്കുന്ന സമയം സഭയിൽ ഹാജറായ അംഗങ്ങളിൽ മൂന്നിൽ രണ്ട് പേർ ഈ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യേണ്ടതുണ്ട്.
iii) ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്കുള്ള രണ്ടാമത്തെ ഭരണഘടനാ ഭേദഗതി ബില്ല് അനുശാസിക്കുന്നത്, പാർലമെന്റിലേക്കും അസംബ്ലികളിലേക്കും തിരഞ്ഞെടുപ്പ് നടന്ന് നൂറ് ദിവസത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കണം എന്നുള്ളതാണ്. ഇവിടുത്തെ പ്രശ്നം എന്ന് പറയുന്നത് ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്നവയാണ് അതിനാൽ തന്നെ ഇക്കാര്യത്തിൽ നിയമ നിർമ്മാണം നടത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ട്. ആർട്ടിക്കിൾ മുന്നൂറ്റി അറുപത്തിയെട്ട് പ്രകാരം ഭരണഘടനാ ഭേദഗതി പകുതിയിലധികം സംസ്ഥാന നിയമസഭകളുടെ അംഗീകാരം ലഭിക്കണം.
കോവിന്ദ് പാനലിൽ പാർട്ടികൾ പറഞ്ഞതെന്ത്?
കോവിന്ദ് പാനലിനു മുന്നിൽ 47 പാർട്ടികളാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിൽ അവരുടെ അഭിപ്രായങ്ങൾ വച്ചത്. 32 പാർട്ടികൾ ഇതിനെ അനുകൂലിച്ചു, 15 പാർട്ടികൾ ഈ ആശയത്തെ എതിർത്തു. ഇപ്പോഴത്തെ എൻഡിഎയുടെ പ്രധാന അലയായ തെലുങ്ക് ദേശം പാർട്ടി അഭിപ്രായം കമ്മിറ്റിക്ക് മുൻപാകെ പറഞ്ഞതേയില്ല (എന്നാൽ ഇപ്പോൾ ടിഡിപി ഈ ആശയത്തിന് പിന്തുണ നൽകുന്നുണ്ട്). ബിഎസ്പി ആദ്യം ഈ ആശയത്തെ എതിർത്തിരുന്നെങ്കിലും പിന്നീട് അനുകൂലിച്ചു. ചുരുക്കത്തിൽ ആശയത്തെ അനുകൂലിച്ച 35 പാർട്ടികളും ഒന്നെങ്കിൽ ബിജെപിയുടെ സഖ്യകക്ഷികളോ അല്ലെങ്കിൽ അന്ന് ബിജെപിയെ അനുകൂലിച്ചവരോ ആയിരുന്നു. എന്നാൽ അന്നത്തെ ബിജെപിയെ അനുകൂലിച്ച ബിജു ജനത ദൾ (ബിജെഡി) ഇപ്പോൾ ബിജെപിക്ക് എതിരാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിർത്ത 15 പാർട്ടികളിൽ 5 പാർട്ടികൾ സംസ്ഥാനം ഭരിക്കുന്നുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ കോവിന്ദ് പാനലിനു മുൻപിൽ പിന്തുണച്ച പാർട്ടികൾക്കെല്ലാം കൂടി ഇപ്പോൾ 271 അംഗങ്ങൾ ലോക്സഭയിലുണ്ട്, ഇതിൽ 240 എംപിമാർ ബിജെപിയുടേതാണ്. ഇപ്പോൾ രാജ്യം ഭരണപക്ഷത്തിന്റെ കൂടെയുള്ള ടിഡിപിയും, അന്ന് ഈ ആശയത്തെ അനുകൂലിക്കുകയോ, പ്രതികൂലിക്കുകയോ ചെയ്യാത്ത പാർട്ടികൾ കൂടിചേർന്നാൽ ലോക്സഭയിലെ അവരുടെ അംഗംങ്ങൾ 293 ആയി ഉയരും. 543 അംഗബലമുള്ള ലോക്സഭയിൽ ഭരണഘടനാ ഭദഗതി ബില്ല് പാസാക്കാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനു 362 എംപിമാരുടെ പിന്തുണ ആവിശ്യമാണ്. എൻഡിഎക്ക് 292 എംപിമാരെ നിലവിൽ ഉള്ളു. ഗവണ്മെന്റിനു മുൻപിലുള്ള ഒരു പോംവഴി 140 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ്. അതുപോലെ തന്നെ ബിജെപിക്ക് ഭരണകക്ഷികൾക്ക് പുറമെയുള്ള പാർട്ടികളെയും ആവിശ്യമുണ്ട്. നിലവിൽ രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട 6 എംപിമാർ ഉൾപ്പെടെ ഭരണകക്ഷിയായ എൻഡിഎയുടെ അംഗബലം 121 എംപിമാരാണ്. പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് 85 എംപിമാരുടെ പിന്തുണയുണ്ട്. 284 മൊത്തം അംഗസംഖ്യയുള്ള രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ 164 എംപിമാരുടെ പിന്തുണ ഭരണകക്ഷിക്ക് വേണം.
Content summary; one nation one poll