ബംഗാളിലും അസമിലും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു; മമതയും സുവേന്ദു അധികാരിയും,നന്ദിഗ്രാമില്‍ വലിയ പോരാട്ടം

 
ബംഗാളിലും അസമിലും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു; മമതയും സുവേന്ദു അധികാരിയും,നന്ദിഗ്രാമില്‍ വലിയ പോരാട്ടം

പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. അസമിലെ 39 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിലുമാണ് വോട്ടിംഗ് നടക്കുന്നത്. സൗത്ത് 24 പര്‍ഗ നാസ്, ബങ്കുര, പഷിം മേദിനിപൂര്‍, പുര്‍ബ, മേദിനിപൂര്‍ എന്നീ ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. തൃണമൂലില്‍ നിന്നു പുറത്തു പോയ സുവേന്ദു അധികാരിയും മമത ബാനര്‍ജിയും തമ്മില്‍ മത്സരിക്കുന്ന നന്ദിഗ്രാമിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.

സുരക്ഷാ കരണങ്ങളാല്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബരാക്ക് വാലിയിലും സെന്‍ട്രല്‍ അസമിലും മലയോര ജില്ലകളിലും വ്യാപിച്ച് കിടക്കുന്നതാണ് അസാമിലെ 39 മണ്ഡലങ്ങള്‍. രാവിലെ 8 മണി മുതലാണ് വോട്ടെടുപ്പ്. മാര്‍ച്ച് 27നായിരുന്നു പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്.

ദേശീയ തലത്തില്‍ തന്നെ മമതയും സുവേന്തു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ശ്രദ്ധ നേടിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് നന്ദി പിടിച്ചെടുക്കുക എന്നത് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇടത് കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഎം 15, കോണ്‍ഗ്രസ് 9, സിപിഐ 2, ഐഎസ്എഫ് 2, ഫോര്‍വേഡ് ബ്ലോക്ക് 1 വീതം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നു. അസമിലെ രണ്ടാംഘട്ടത്തില്‍ ബിജെപി 34, കോണ്‍ഗ്രസ് 28 വീതം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.