'ഉജ്ജ്വല ബാല്യം' പുരസ്‌കാരത്തിന് അപേക്ഷിക്കാം

 
'ഉജ്ജ്വല ബാല്യം' പുരസ്‌കാരത്തിന് അപേക്ഷിക്കാം

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം മേഖലകളില്‍ അസാധാരാണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ച് വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കുട്ടികള്‍ക്ക് 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം നല്‍കുന്നു. ഒരു ജില്ലയില്‍ ഒരുകുട്ടി എന്ന രീതിയില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പുരസ്‌കാരം.

അപേക്ഷകര്‍ അഞ്ച് വയസിനും 18 വയസിനും ഇടയിലുള്ളവരായിരിക്കണം. 25,000രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷാ ഫോറം ജില്ലാശിശുസംരക്ഷണ യൂണിറ്റ് ഓഫീസില്‍ ലഭ്യമാണ്.

കാസര്‍കോട് -അപേക്ഷകള്‍ നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിനകം കാസര്‍കോട് സിവില്‍സ്റ്റേഷനിലുള്ള ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ സമര്‍പ്പിക്കണം. ഫോണ്‍-04994 256990

എറണാകുളം- നവംബര്‍ 15ന് മുമ്പായി എത്തിക്കണം. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ബൈലൈന്‍ നമ്പര്‍ 1, എസ്.പി. ക്യാമ്പ് ഓഫീസിനു സമീപം, ശിവ ടെമ്പിള്‍ റോഡ്, തോട്ടക്കാട്ടുകര 683108 ഫോണ്‍: 0484 2609177, dcpuernakulam@gmail.com