'നൂറ് ആളുകള്‍ ചേര്‍ന്ന് ഒരു പുസ്തകം പ്രകാശനം ചെയ്യുന്നു'

 
'നൂറ് ആളുകള്‍ ചേര്‍ന്ന് ഒരു പുസ്തകം പ്രകാശനം ചെയ്യുന്നു'

നൂറ് ആളുകള്‍ ചേര്‍ന്ന് ഒരു പുസ്തകം പ്രകാശനം ചെയ്യുന്നു. കെ ടി സതീശന്റെ പ്രഥമ നോവല്‍ ബറേക്കയാണ് ഇത്തരത്തില്‍ പ്രകാശനം ചെയ്യുന്നത്. കവികള്‍, ചിത്രകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സിനിമ നാടക പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ നൂറ് ആളുകളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.

സൂഫിയും സുജാതയും സംവിധാനം ചെയ്ത ഷാനവാസിന്റെ മുന്‍ചിത്രം കരിയില്‍ നായകനായിരുന്നു കെ ടി സതീശന്‍. ചരിത്രത്തിന്റേയും ജീവിതത്തിന്റേയും പ്രൗഢി വാര്‍ന്നുപോയ പൗരാണിക നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഗൃഹാതുരമായ സിനിമപാട്ടുകളുടേയും ഗസലിന്റേയും ശ്രുതിചേര്‍ത്തുപറയുന്ന പരാജിതരുടെ കഥയാണിതെന്ന് നോവലിനെ ആമുഖത്തില്‍ കെ ടി സതീശന്‍.