UPDATES

വിദേശം

ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് പിന്തുണയുമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ വൈസ് പ്രസിഡന്റ്

മേരിക്കൻ പ്രെസിഡന്റ്റ് തെരഞ്ഞെടുപ്പിലെ കനത്ത പോരാട്ടം

                       

തന്റെ വോട്ട് കമല ഹാരിസിന് ആണെന്ന് എതിർ പാർട്ടിയുടെ മുൻ വൈസ് പ്രസിഡൻ്റ് ഡിക്ക് ചെനി. വെള്ളിയാഴ്ചയാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ഡിക്ക് കമല ഹാരിസിന് പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ചത്. നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രെസിഡന്റ്റ് തെരഞ്ഞെടുപ്പിലെ കനത്ത പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ട്രംപും കമല ഹാരിസും. പാർട്ടിക്ക് മേലുള്ള ട്രംപിന്റെ നിയന്ത്രണത്തിൽ അസ്വസ്ഥരായ ചില റിപ്പബ്ലിക്കൻ അംഗങ്ങളും കഴിഞ്ഞ ദിവസം സമാനമായി കമല ഹാരിസിന് പിന്തുണ അറിയിച്ചിരുന്നു. ജോർജ്ജ് ബുഷിൻറെ ഉദ്യോഗസ്ഥരായിരുന്ന ആളുകളും അതിൽ ഉൾപ്പെടുന്നുണ്ട്.Dick Cheney supports Kamala Harris

ബുധനാഴ്ച കമലയ്ക്ക് പിന്തുണ അറിയിച്ചിരുന്ന ലിസ് ചെനി, ദി അറ്റ്ലാൻ്റിക്കിൽ നിന്നുള്ള മാർക്ക് ലീബോവിച്ചുമായുള്ള അഭിമുഖത്തിൽ അവരുടെ പിതാവും കമലയെ അംഗീകരിച്ചതായി വെളിപ്പെടുത്തിയിരുന്നു. തൻ്റെ മകളെപ്പോലെ, ഡിക്ക് ചെനിയും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തുറന്ന വിമർശകനായിരുന്നു, പ്രത്യേകിച്ചും 2022 ലെ ലിസ് ചെനിയുടെ ദൗർഭാഗ്യകരമായ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ. ഡിക്ക് ചെനി വെള്ളിയാഴ്ച തന്റെ പിന്തുണ സ്ഥിരീകരിച്ച് ഒരു പ്രസ്താവന നടത്തിയിരുന്നു. കമലയോടുള്ള പിന്തുണ എന്നതിലുപരി ട്രംപിനോടുള്ള എതിർപ്പാണ് അതിൽ നിറഞ്ഞു നിന്നത്. ഇനിയൊരിക്കൽ കൂടി ട്രംപിനെ അധികാരത്തിൽ എത്തിക്കാനായി വിശ്വസിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു. “പൗരന്മാർ എന്ന നിലയിൽ, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻ പക്ഷപാതത്തിന് അതീതമായി രാജ്യത്തെ ഉയർത്താൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. അതുകൊണ്ടാണ് ഞാൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് വോട്ട് ചെയ്യുന്നത്.” പ്രസ്താവന പറയുന്നു.

സംഭവത്തിൽ ട്രംപും പ്രതികരിച്ചു. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ മുൻ വൈസ് പ്രസിഡൻ്റിനെ “അപ്രസക്തനായ റിനോ” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കൂടാതെ അദ്ദേഹം ഡിക്ക് ചെനിയുടെ മകൾ ലിസ് ചെനിയെ കുറിച്ചും പരാമർശിക്കുന്നുണ്ട്. ആരാണ് ലിസ് ചെനി എന്നാണ് അഭിപ്രായം ആരാഞ്ഞപ്പോൾ ട്രംപ് വക്താവ് സ്റ്റീവൻ ച്യൂങ് പ്രതികരിച്ചത്. കമല ഹാരിസിന്റെ ക്യാമ്പയിൻ അധ്യക്ഷൻ ജെൻ ഒ മാലി ഡിലൺ പ്രസ്താവന പുറത്തിറക്കിയിരുന്നു. ” ഡിക്ക്ചെനിയുടെ പിന്തുണയുണ്ടെന്നറിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ ആഹ്ലാദമുണ്ട്, കൂടാതെ പാർട്ടിക്ക് മുകളിൽ രാജ്യത്തെ പ്രതിഷ്ഠിക്കാനുള്ള അദ്ദേഹത്തിൻ്റെ ധൈര്യത്തെ ആഴമായി മാനിക്കുന്നു.” അതിൽ പറയുന്നു.

2022ൽ തൻ്റെ മകൾ ലിസ് ചെനി വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവർക്കായി നടത്തിയ പ്രചാരണ പരസ്യത്തിന് സമാനമായിരുന്നു വെള്ളിയാഴ്ച ഡിക്ക് ചെനിയുടെ പ്രസ്താവന. വോട്ടർമാർ നിരസിച്ചതിന് ശേഷം അധികാരത്തിൽ തുടരാൻ നുണകളും അക്രമങ്ങളും ഉപയോഗിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൃതിമം കാണിച്ചതായും ഭീരു എന്നും അദ്ദേഹം വിശേഷിപ്പിച്ചു. 2021-ഓടെ, ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ലിസ് ചെനിയുടെ വോട്ടും 2021 ലെ യുഎസ് ക്യാപിറ്റൽ കലാപത്തിലെ അദ്ദേഹത്തിൻ്റെ പങ്കിനെക്കുറിച്ചുള്ള അവരുടെ അന്വേഷണവും ട്രംപിനെ ചൊടിപ്പിച്ചിരുന്നു. മറ്റ് പല മുൻനിര റിപ്പബ്ലിക്കൻമാരും ഹാരിസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്, അതേസമയം മിറ്റ് റോംനിയും മുൻ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസും ഉൾപ്പെടെ ചിലർ ട്രംപിന് വോട്ടുചെയ്യില്ലെന്ന് പറയുന്നു.

2001 മുതൽ 2009 വരെ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു. ബുഷിൻ്റെ കീഴിൽ ഡിക്ക് ചെനി വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് യുദ്ധങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചതിനാൽ മനുഷ്യാവകാശ ഗ്രൂപ്പുകളിൽ നിന്ന് അദ്ദേഹം വർഷങ്ങളായി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. Dick Cheney supports Kamala Harris

Content summary; Republican former Vice President Dick Cheney says he will support Kamala Harris with his vote.

Share on

മറ്റുവാര്‍ത്തകള്‍