April 18, 2025 |

പട്ടികയില്‍പ്പെടാത്ത 179 വിഭാഗക്കാര്‍ക്ക് സംവരണം ; പഠനവുമായി ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് രൂപീകരിച്ച പ്രത്യേക പാനലാണ് പഠനത്തിന് നിയോഗിച്ചത്

എസ്‌സി, എസ്ടി ഒബിസി ലിസ്റ്റുകളില്‍ 179 സമുദായങ്ങളെ ഉള്‍പ്പെടുത്താനുള്ള ശ്രമം പഠനവിഷയമാക്കി ആന്ത്രോപോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. സര്‍വേ ഓഫ് ഇന്ത്യയും ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അര്‍ദ്ധ നാടോടി, നാടോടി ഗോത്രങ്ങളെ സമഗ്രമായി തരംതിരിച്ചിട്ടുണ്ട്. നീതി ആയോഗ് പാനലിന്റെ റിപ്പോര്‍ട്ട് വിഷയം തീര്‍ച്ചപ്പെടുത്തിയിട്ടില്ല. സൂക്ഷപരിശോധന നടക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഇത്തരത്തിലുള്ള ഏറ്റവും വലിയ നരവംശശാസ്ത്ര പഠനങ്ങളിലൊന്നില്‍, രാജ്യത്തുടനീളമുള്ള ആന്ത്രോപോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ആദ്യമായി അര്‍ദ്ധ നാടോടി, നാടോടികളായ ഗോത്രങ്ങളെ സമഗ്രമായി തരംതിരിച്ചിട്ടുണ്ട്. നീതി ആയോഗ് പാനല്‍ നിയോഗിച്ച മൂന്ന് വര്‍ഷത്തെ 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പട്ടികജാതി, പട്ടികവര്‍ഗ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ലിസ്റ്റുകളില്‍ 179 സമുദായങ്ങളെ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റുകളിലേക്ക് കൂടുതല്‍ സമുദായങ്ങളെ ശുപാര്‍ശ ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ട്. പുതിയ ഉള്‍പ്പെടുത്തലുകളില്‍, 46 കമ്മ്യൂണിറ്റികള്‍ ഒബിസി പദവിക്കും 29 എസ് സി പദവിക്കും 10 പട്ടികവര്‍ഗ പദവിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത് കണക്കാക്കുമ്പോള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, എന്നിവിടങ്ങളില്‍ എട്ട് വീതമാണ്. 3 കമ്മ്യൂണിറ്റികള്‍ കണ്ടെത്താനായില്ലെന്നും പഠനം പറയുന്നു. സൂക്ഷ്മമായി പരിശോധിക്കുന്ന നീതി ആയോഗ് പാനലിന്റെ റിപ്പോര്‍ട്ട് തീര്‍ച്ചപ്പെടുത്താതെയാണെന്ന് സാമൂഹിക നീതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2023 ഓഗസ്റ്റില്‍ സാമൂഹ്യനീതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിച്ചതായി കേന്ദ്രഗോത്രകാര്യമന്ത്രാലയം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ വെളിപ്പെടുത്തി.

സെന്‍സസില്‍ അനിശ്ചിതത്വം

എസ് സി, എസ് ടി, ഒബിസി ലിസ്റ്റുകളിലേക്ക് എന്‍ട്രികള്‍ ചേര്‍ക്കാനുള്ള ഈ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍, അടുത്ത സെന്‍സസില്‍ അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജനസംഖ്യ എണ്ണത്തിന്റെ അഭാവത്തില്‍ മാത്രമാണ് അനുപാതം വര്‍ദ്ധിക്കുന്നത്. ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുള്ള ഉള്‍പ്പെടുത്തലിനും ഒഴിവാക്കലിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാന യൂണിയന്‍ ടെറിട്ടറി ഗവണ്‍മെന്റുകളില്‍ നിന്നുണ്ടാകണം. അതിന് ശേഷം മാത്രമേ രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ നിന്നും ദേശീയ കമ്മീഷനുകളില്‍ നിന്ന് അനുമതി തേടാന്‍ കഴിയൂ. യഥാക്രമം എസ് സി എസ് ടി അല്ലെങ്കില്‍ ഒബിസി എന്നിവയ്ക്കായി നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നതിന് മുന്‍പ് ആയിരിക്കണം അനുമതി തേടേണ്ടത്.

നീതി ആയോഗ് പാനലില്‍ നിന്നുള്ള അന്തിമ റിപ്പോര്‍ട്ടിനായി സാമൂഹ്യനീതി മന്ത്രാലയം കാത്തിരിക്കുമ്പോള്‍, ഡിഎന്‍ടി, എന്‍ടി, എസ്എന്‍ടി കമ്മ്യൂണിറ്റികളുടെ വികസന ക്ഷേമ ബോര്‍ഡിനുള്ളില്‍ ശബ്ദമുയരുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു. ഡിനോട്ടിഫൈഡ് ട്രൈബുകള്‍ വിവേചനം നേരിടുന്നുണ്ട്. അനീതി പരിഹരിക്കാന്‍ അവര്‍ ഒരു പ്രത്യേക ക്വാട്ട വിഭാഗമാണ് ആവശ്യപ്പെടുന്നത്.

വിവരാവകാശ നിയമ അഭ്യര്‍ത്ഥനകള്‍ക്കുള്ള മറുപടികള്‍ പ്രകാരം 2020 ഫെബ്രുവരിയില്‍ നരവംശശാസ്ത്ര സര്‍വേ ഓഫ് ഇന്ത്യയാണ് നരവംശ ശാസ്ത്രപഠനം ആരംഭിച്ചത്. പഠനത്തിന്റെ അവസാനത്തേയും നാലാമത്തെയും ഘട്ടം 2022 ഓഗസ്റ്റില്‍ പൂര്‍ത്തിയായി. ട്രൈബല്‍ ഒഡീഷ, ഗുജറാത്ത്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ കമ്മ്യൂണിറ്റികളെ പഠിക്കാനാണ് ചുമതല. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് രൂപീകരിച്ച പ്രത്യേക പാനലാണ് പഠനത്തിന് നിയോഗിച്ചത്. നീതി ആയോഗിന്റെ വൈസ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ഒരു പാനലില്‍ ഡിഎന്‍ടികള്‍, എന്‍ടികള്‍, എസ്എന്‍ടികള്‍ക്കുള്ള ദേശീയ കമ്മീഷന്‍ മുന്‍ മേധാവി ഭിക്കുറാം ഇഡേറ്റ്, ഡോ.ജെ.കെ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്റെ ബജാജും എഎന്‍എസ്‌ഐയുടെ ഡയറക്ടര്‍ ജനറലുമുണ്ട്.

2017 ഡിസംബറില്‍ എസ് സി, എസ്ടി,ഒബിസി എന്നിങ്ങനെ തരംതിരിച്ചിട്ടില്ലാത്ത 269 ഡിഎന്‍ടി, എന്‍ടി, എസ്എന്‍ടി കമ്മ്യൂണിറ്റികളുണ്ടെന്ന് 2017 ഡിസംബറില്‍ നിഗമനത്തിലെത്തി.ഓരോ സമൂഹത്തെയും പഠിക്കാന്‍ മൂന്ന് മാസത്തോളം സമയമെടുത്തതായി പഠനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ പറഞ്ഞു. സമൂഹത്തെക്കുറിച്ചുള്ള അന്വേഷണം, ജില്ലകളിലേക്കുള്ള ഫീല്‍ഡ് ട്രിപ്പുകള്‍, പ്രാദേശിക ഉദ്യോഗസ്ഥരുമായും കമ്മ്യൂണിറ്റി പ്രതിനിധികളുമായും എണ്ണമറ്റ മീറ്റിംഗുകള്‍ ഇതിലുള്‍പ്പെടുന്നു. ഗവേഷകരിലൊരാള്‍ പറയുന്നതിങ്ങനെയാണ് ‘ ഞങ്ങള്‍ ഓരോരുത്തരെയും പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള നിരവധി കമ്മ്യൂണിറ്റികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷം റിസര്‍വേഷന്‍ നല്‍കിയിട്ടില്ലെന്ന് മറ്റൊരു ഗവേഷകന്‍ പറഞ്ഞു.

content summary: Reservation for 179 unlisted categories; Study with Anthropological Survey of India

Leave a Reply

Your email address will not be published. Required fields are marked *

×