July 16, 2025 |

ചരിത്രത്തെ വളച്ചൊടിച്ചു; സൗദിയിലെ ടിവി പരമ്പര മിഡിൽ ഈസ്റ്റിൽ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു

ഇറാനിലും ഇറാഖിലും നിരോധിച്ച ഈ പരിപാടിയെ പാപകരം എന്നാണ് പല മതനേതാക്കളും വിശേഷിപ്പിച്ചത്

ഒരു ആദ്യകാല ഇസ്ലാമിക് ഭരണാധികാരിയുടെ ജീവിതത്തെക്കറിച്ച് സൗദി അറേബ്യയിൽ നിന്ന് കോടിക്കണക്കിന് രൂപ മുടക്കി ടി വി ഷോ നടത്തിയിരുന്നു. എന്നാൽ ഈ പരിപാടി മിഡിൽ ഈസ്റ്റിൽ വലിയ വിവാദങ്ങൾക്ക് കാരണമാവുകയാണ്. ഇറാനിലും ഇറാഖിലും നിരോധിച്ച ഈ പരിപാടിയെ പാപകരം എന്നാണ് പല മതനേതാക്കളും വിശേഷിപ്പിച്ചത്.

ഏറ്റവും ചെലവേറിയ അറബ് ടിവി ഷോയായ “മുആവിയ”, ഏഴാം നൂറ്റാണ്ടിലെ സുന്നി, ഷിയ മുസ്ലീങ്ങൾ തമ്മിലുള്ള വിഭജനത്തിന്റെ കഥ പറയുന്നു, ഇന്നും നിലനിൽക്കുന്ന വിഭജനത്തിന്റെ കഥ ഏറെ പ്രധാനപ്പെട്ടതാണ്.

ഷിയാ മുസ്ലീങ്ങൾക്കിടയിൽ പ്രധാനിയായിരുന്ന അലി ഇബ്നു അബി താലിബിനെതിരെ പോരാടിയ മുആവിയ ഇബ്നു അബി സുഫ്യാന്റെ ജീവിതമാണ് ഈ പരമ്പരയിലൂടെ ജനങ്ങൾക്ക് മുൻപിൽ എത്തിക്കുന്നത്.

ദശലക്ഷക്കണക്കിന് കുടുംബങ്ങൾ നോമ്പ് തുറന്നതിനുശേഷം ടിവി കാണുന്ന ഒരു പ്രൈം സീസണാണ് റമദാൻ. സൗദി ഉടമസ്ഥതയിലുള്ള എംബിസിയിൽ ഈ ഷോ സംപ്രേഷണം ചെയ്യുന്നത് ഇതേ സമയത്താണ്.

സുന്നി നേതൃത്വത്തിലുള്ള സൗദി അറേബ്യയും ഷിയാ ഭൂരിപക്ഷ അയൽക്കാരും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ, 2023 മുതൽ ഷോയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്.

സമൂഹത്തിലെ സമാധാന അന്തരീക്ഷത്തിന് കോട്ടംതട്ടും എന്ന നിലയിലാണ് ഇറാനും ഇറാഖും പരിപാടി നിരോധിച്ചതെന്ന് വ്യക്തമാക്കി. അല്ലാതെ ഇരു രാജ്യങ്ങൾക്കും സൗദിയുമായി പ്രശ്നങ്ങളൊന്നും തന്നെ ഇല്ല.

ഈജിപ്തിൽ, മുആവിയയെ ചിത്രീകരിക്കുന്നത് മതപരമായി അം​ഗീകരിക്കാൻ കഴിയില്ലെന്ന് എന്ന് ഒരു മത പണ്ഡിതൻ പറഞ്ഞപ്പോൾ, ആ ഷോ കാണുന്നത് പാപമാണെന്ന് മറ്റൊരു പുരോഹിതൻ വ്യക്തമാക്കി. പ്രവാചകനെയും അനുയായികളെയും കുറിച്ചുള്ള സിനിമകളെ മത സ്ഥാപനം എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്രത്തെ കൃത്യമായി കാണിച്ചില്ലെന്നും വളച്ചൊടിക്കാൻ ശ്രമിച്ചെന്നും ഒരു ഇസ്ലാമിക വ്യക്തിയോടുള്ള അനാദരവായി തോന്നി എന്നുമാണ് ചില പ്രേക്ഷകർ എങ്കിലും പ്രതികരിച്ചത്.

ഇസ്ലാമിക ചരിത്രത്തിലെ പ്രധാന വ്യക്തികളെ മേശമായി ചിത്രീകരിച്ചതിന് സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് അൽ-അൽഷൈഖ് പരിപാടിയെ വിമർശിച്ചു.

അന്താരാഷ്ട്ര സ്ട്രീമിംഗ് സേവനങ്ങൾ പോലുള്ള എതിരാളികളെ നേരിടുന്നതിന് അവർ പല കാര്യങ്ങളും ചെയതു. കാഴ്ചക്കാരെ നിലനിർത്താൻ ഈ ഗ്രൂപ്പ് മനപൂർവ്വം അപകടസാധ്യതകൾ ഏറ്റെടുത്തുവെന്നാണ് മുൻ എംബിസി എക്സിക്യൂട്ടീവ് മാസൻ ഹയക് പറയുന്നത്.

വിലക്കുകളും മതപരമായ എതിർപ്പുകളും ഉണ്ടെങ്കിലും, പ്രേക്ഷകർ ഇപ്പോഴും പരിപാടി ആസ്വദിക്കുന്നുണ്ട്. ഈ വിവാദം പോലും അതിന്റെ റേറ്റിംഗുകൾ പോലും വർദ്ധിപ്പിക്കാൻ സഹായിക്കുകയാണ് ചെയ്യുകയെന്ന് ഹെല്ലിയർ പറഞ്ഞു.

content summary; Saudi TV Series Sparks Controversy in the Middle East

Leave a Reply

Your email address will not be published. Required fields are marked *

×