സച്ചിന്‍ ടെന്‍ഡുല്‍ക്കറായാലും ലയണല്‍ മെസിയായാലും ഇരുവരും അവരുടെ മേഖലകളില്‍ തിളങ്ങുന്നവരാണ്. സച്ചിനെയും മെസിയേയും പരസ്പരം താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. സച്ചിന്‍ ഇന്ത്യയുടെ ക്രിക്ക്റ്റ് ദൈവമെന്ന് അറിയപ്പെടുമ്പോള്‍ മെസിയെ മിശിഹാ എന്ന് വിളിക്കുന്നവരും ഉണ്ട്. സെവിയയ്ക്കെതിരെ ഹാട്രിക്കടിച്ച് മെസി ബാഴ്സയുടെ രക്ഷകനായപ്പോള്‍ ട്വിറ്ററിലെ ദൈവം ട്വീറ്റുമായി എത്തിയത്. ഗോഡ് എന്ന പേരിലെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മെസിയുടെ കളിക്ക് ശേഷം ഒരു ട്വീറ്റ് വന്നു. ഞാന്‍ പോവുന്നു, മെസി ഏറ്റെടുക്കട്ടെ എന്നായിരുന്നു ട്വീറ്റ്. മെസിയുടെ ഹാട്രിക് അര്‍ധസെഞ്ച്വറി നേട്ടത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു അത്.
I’m leaving. Messi, take over.
— God (@TheTweetOfGod) February 23, 2019
Sachin* https://t.co/HdI1RruXm8
— Ayushmann Khurrana (@ayushmannk) February 24, 2019
അത് റീട്വീറ്റ് ചെയ്ത് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന തിരുത്തി, മെസിയല്ല സച്ചിന്‍ എന്ന്. ക്രിക്കറ്റിന്റെ മാത്രമല്ല, കായിക ലോകത്തെ തന്നെ ദൈവം സച്ചിന്‍ ആണെന്നാണ് ഖുറാന പറയുന്നത്. ബാഴ്സ സൂപ്പര്‍ താരം മെസിയല്ല, സച്ചിനാണ് ലോകത്തിലെ സ്പോര്‍ട്സ് ദൈവം എന്നാണ് ഖുറാനയുടെ വാക്കുകള്‍. കായിക ലോകത്തെ രണ്ട് പത്താം നമ്പറുകാരില്‍ ആരാണ് ഒന്നാമന്‍ എന്നതിലൂന്നിയ ചര്‍ച്ചകള്‍ എന്നും കായിക ലോകത്തിന് മുകളിലുണ്ട്.