ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി പരസ്യ വരുമാനത്തിലും നല്ല ഫോമിലാണ്. താരത്തിന്റെ ഫോമില്‍ പിറകിലായത് എംഎസ് ധോണിയും ബോളിവുഡ് വമ്പന്‍ താരങ്ങളുമാണ്. കോഹ്‌ലിയുടെ ഒരു ദിവസത്തെ മാത്രം പരസ്യ വരുമാനം അഞ്ചുകോടിയോളം വരും. ഇതോടെ ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്, രണ്‍ബീര്‍ കപൂര്‍ എന്നിവരെയാണ് പിന്നിലാക്കി കോഹ്‌ലി പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ കുതിക്കുകയാണ്.
നിലവില്‍ 18 ബ്രാന്‍ഡുകളുമായി കരാറുള്ള കൊഹ്ലി പെപ്സികോയും പ്യൂമയുമായും കരാര്‍ ഒപ്പിട്ടു. ഇതേ തുടര്‍ന്നാണ് പരസ്യ വരുമാനത്തില്‍ കൊഹ്ലിയുടെ നേട്ടമായത്. പ്യൂമയുമായി എട്ടു വര്‍ഷത്തേക്ക് 110 കോടി രൂപയുടെ കരാറാണ് താരം ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. പരസ്യകരാറിന് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ധാരണയാകുന്ന ആദ്യ ഇന്ത്യന്‍ കായിക താരമെന്ന റെക്കോഡും കൊഹ്ലി സ്വന്തമാക്കി.
താരങ്ങളുടെ പരസ്യ കരാര്‍ വിവരങ്ങള്‍ ഇക്കണോമിക് ടൈംസാണ് പുറത്തു വിട്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും ധോണിയും പരസ്യ വരുമാനത്തില്‍ നൂറ് കോടി കടന്നവരാണ്. ക്രിക്കറ്റ് കളിച്ച 24 വര്‍ഷത്തിനിടയ്ക്ക് ഏതാണ്ട് 50 ബ്രാന്‍ഡുകളുടെ അംബാസിഡറായിരുന്നു സച്ചിന്‍.