തുടര്‍ച്ചയായ 25ാം ജയം; ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍

 
novak djokovic

സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഈ വര്‍ഷം നടന്ന മേജര്‍ ടൂര്‍ണമെന്റുകളിലെ തുടര്‍ച്ചയായ 25ാം ജയത്തോടെയാണ് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ പ്രവേശനം ആഘോഷമാക്കിയത്. യുഎസ് താരം ജെന്‍സണ്‍ ബ്രൂക്ക്സ്ബൈക്കെതിരെ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോവിച്ചിന്റെ ജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു താരത്തിന്റെ തിരിച്ചുവര്. സ്‌കോര്‍: 1-6, 6-3, 6-2, 6-2.

അതേസമയം, ജെന്‍സണ്‍ ബ്രൂക്ക്സ്ബൈയുടെ തോല്‍വിയോടെ യു.എസ് ഓപ്പണില്‍ നിന്ന് അവസാന അമേരിക്കന്‍ താരവും പുറത്തായി. 1880നു ശേഷം ആദ്യമായാണ് ഒരു പ്രധാന ടെന്നീസ് ടൂര്‍ണമെന്റില്‍ ആതിഥേയ രാജ്യത്തെ താരങ്ങളാരും തന്നെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താതിരിക്കുന്നത്. ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയാണ് ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിന്റെ എതിരാളി.