ടി20 ലോകകപ്പില്‍ അഫ്ഗാന്‍ ടീമിന് ഇടമുണ്ടോ? താലിബാനെ പുകഴ്ത്തി ലാന്‍സ് ക്ലൂസെനര്‍, പ്രതികരിക്കാതെ ഐസിസി 

 
Lance-Klusener

ടി 20 ലോകകപ്പിനായുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഒരുക്കങ്ങള്‍ക്കിടെ താലിബാന്‍ ഭരണകൂടത്തെ പുകഴ്ത്തി ടീം മുഖ്യ പരിശീലകന്‍ ലാന്‍സ് ക്ലൂസെനര്‍. രാജ്യത്ത് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാന്‍ താലിബാന്‍ സഹായിക്കുന്നുവെന്നാണ് ക്ലൂസെനര്‍ പറഞ്ഞത്. താലിബാന്‍ ടീമിനെ വളരെയധികം പിന്തുണയ്ക്കുന്നുണ്ടെന്നും രാജ്യത്ത് ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''അവരുടെ എല്ലാപ്രവര്‍ത്തനങ്ങളും ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ളതാണ്,'' ക്ലൂസെനര്‍ എഎഫ്പിയോട് പറഞ്ഞു. 'എല്ലാ കാര്യങ്ങളിലും  അവര്‍ സന്തുഷ്ടരാണ്, ഞങ്ങളെ  അങ്ങേയറ്റം പിന്തുണയ്ക്കുന്നു. ഇത് രാജ്യത്തിന്, ജനങ്ങള്‍ക്ക് ഒരു വലിയ മാറ്റമാണ്. എല്ലാവര്‍ക്കും അവരുടെ ചുവടുകള്‍ കണ്ടെത്താന്‍ അല്‍പ്പം സമയമെടുക്കും.' ക്ലൂസെനര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ലാന്‍സ് ക്ലൂസെനര്‍ 1999 ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ മികച്ച താരങ്ങളില്‍ ഒരാളുമായിരുന്നു ടി 20 ലോകകപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാന്‍ ടീമിനെ ടീമിനെ പരിശീലിപ്പിക്കുന്നതിന് യുഎഇയില്‍ എത്തിക്കുന്നതിനുള്ള അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ് ക്ലൂസെനര്‍. 

''ഞങ്ങളുടെ താരങ്ങള്‍ വിവിധ ടി 20 ലീഗുകളില്‍ കളിക്കുന്നത് ഭാഗ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ ആക്രമണം ഞങ്ങള്‍ക്കുണ്ടെന്ന് കരുതുന്നു. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, മുഹമ്മദ് നബി എന്നിവരുടെ നേതൃത്വത്തിലുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ ആക്രമണമാണ് അഫ്ഗാനിസ്ഥാനെന്ന് ക്ലൂസെനര്‍ വിശ്വസിക്കുന്നു. ഒരു ചെറിയ അവസരം ഉണ്ടെങ്കില്‍ ഞങ്ങള്‍ ഏത് ടീമിനോടും അത്  ചോദിക്കും ''ക്ലൂസനര്‍ പറഞ്ഞു. ''ലോകകപ്പിന് മുമ്പ് ഞങ്ങള്‍ കുറഞ്ഞത് ഒരു മാസത്തെ ക്യാമ്പ് യുഎഇയില്‍ ആസൂത്രണം ചെയ്യുകയാണ്,  പക്ഷേ ഞങ്ങള്‍ ഇപ്പോഴും വിസയ്ക്കായി കാത്തിരിക്കുകയാണ്, അത് സംഭവിച്ചിട്ടില്ല,  എത്രയും വേഗം അവിടെ എത്താന്‍ ഞങ്ങള്‍ ശ്രമിക്കും'' അദ്ദേഹം പറഞ്ഞു. 

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം കായിക മേഖലയില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ പഴയതുപോലെയല്ല.
ആദ്യം, വനിതാ ടീമിനെ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് വിലക്കി, ഇപ്പോള്‍  ടി 20 ലോകകപ്പില്‍ മൈതാനത്ത് താലിബാന്‍ പതാക ഉയരുന്നതിടെ  ചൊല്ലിയുള്ള പ്രതിഷേധങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതും അഫ്ഗാന്‍ ടീമിന് തിരിച്ചടിയാണ്. താലിബാന്‍ പതാകയ്ക്ക് കീഴിലാണ് അഫ്ഗാന്‍ മത്സരിക്കുന്നതെങ്കില്‍ ലോകകപ്പില്‍ നിന്ന് ടീമിനെ പുറത്താക്കിയേക്കുമെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  വിഷയത്തില്‍ ഐസിസി ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും ടി20 ലോകകപ്പിനായുള്ള തയാറെടുപ്പിലാണ് അഫ്ഗാന്‍ ടീം. 

താലിബാന്‍ അഫ്ഗാന്‍ പുരുഷ ടീമിന്റെ ക്രിക്കറ്റ് കാര്യങ്ങളില്‍ ഇടപെടില്ലെന്ന് പറഞ്ഞെങ്കിലും, ടി 20 ലോകകപ്പിന് മുമ്പ് റാഷിദ് ഖാന്‍ അഫ്ഗാന്‍ നായക പദവിയില്‍ നിന്ന് മാറി. താലിബാന്‍ സിഇഒ ഹമീദ് ഷിന്‍വാരിയെ പുറത്താക്കുകയും പകരം നസീബുള്ള ഹഖാനിയെ നിയമിക്കുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ പാകിസ്ഥാനെതിരായ അഫ്ഗാനിസ്ഥാന്റെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര റദ്ദാക്കി, ഓസ്ട്രേലിയക്കെതിരായ അവരുടെ ഏകദിന ടെസ്റ്റും അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.