വീണ്ടും മെസിയുടെ പെനാല്‍റ്റി ഗോള്‍; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് വിജയം

 
വീണ്ടും മെസിയുടെ പെനാല്‍റ്റി ഗോള്‍; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് വിജയം

ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ കീവിനെതരെ ബാഴ്സലോണയ്ക്ക് ജയം. മുന്‍നിര താരങ്ങളില്ലാതെ ഇറങ്ങിയ ഡൈനാമോ കീവിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ വീഴത്തിയത്. ലയണല്‍ മെസി, ജെറാര്‍ഡ് പികെ എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്. ഡൈനാമോ കീവിനായി സിഗ്ന്‍കോവ് ആണ് സ്‌കോര്‍ ചെയ്തത്.

കൊറോണ വൈറസ് ബാധ മൂലം പ്രമുഖ താരങ്ങള്‍ ഇല്ലാതെ ഇറങ്ങിയ ഡൈനാമോ കീവ് ബാഴ്സയ്‌ക്കെതിരെ ഇറങ്ങിയത്. ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ മെസ്സിയാണ് ആദ്യ ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് മെസ്സി പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുന്നത്. രണ്ടാം പകുതിയില്‍ ജെറാര്‍ഡ് പികെ ബാഴ്സലോണയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഡൈനാമോ കീവ് താരം സിഗ്ന്‍കോവ് ഒരു ഗോള്‍ മടക്കി. മത്സരത്തില്‍ പൊരുതി കളിച്ചെങ്കിലും ഡൈനാമോ കീവിന് വിജയിക്കാായില്ല. ബാഴ്സലോണ ടീമില്‍ പരിക്ക് മാറി തിരിച്ചെത്തിയ ടെര്‍ സ്റ്റേഗന്‍ മികച്ച സേവുകള്‍ കാഴ്ചവെച്ചതാണ് എതിരാളികള്‍ക്ക് തിരിച്ചടിയായത്.ജയത്തോടെ ചാമ്പ്യന്‍സ് ലീഗിലെ മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിക്കാന്‍ ബാഴ്സലോണക്കായി.