VIDEO| ചരിത്രം വഴിമാറി; യുഎസ് ഓപ്പണില്‍ എമ്മ റാഡുകാനയ്ക്ക് കിരീടം

 
Emma Raducanu

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക്. കാനഡയുടെ 19കാരിയായ ലെയ്ല ഫെര്‍ണാണ്ടസിനെ കീഴടക്കിയാണ് 18കാരിയായ എമ്മ ചരിത്രനേട്ടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു എമ്മയുടെ ജയം. സ്‌കോര്‍ 6-4, 6-3. 

44 വര്‍ഷത്തിനു ശേഷം വനിതാ സിംഗിള്‍സില്‍ കിരീടം നേടുന്ന ആദ്യ ബ്രിട്ടിഷ് താരമായി എമ്മ. മരിയ ഷറപ്പോവയ്ക്കുശേഷം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഓപ്പണ്‍ കാലഘട്ടത്തില്‍ സീഡ് ചെയ്യപ്പെടാത്ത താരങ്ങള്‍ ഏറ്റുമുട്ടിയ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ ആയിരുന്നു നടന്നത്. 22 വര്‍ഷത്തിന് ശേഷമാണ് കൗമാര ഫൈനല്‍ അരങ്ങേറുന്നത്. ഓപ്പണ്‍ എയറില്‍ ക്വാളിഫയര്‍ കളിച്ചെത്തിയ താരം ആദ്യമായാണ് ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്നത്. 180-ാം റാങ്കുകാരിയാണ് എമ്മ റാഡുകാന.