ഐഎസ്എല്‍ എട്ടാം സീസണ്‍ നവംബറില്‍; മത്സരക്രമം പുറത്തുവിട്ടു

 
ISL 2021 -22

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണ്‍ നവംബറില്‍ തുടങ്ങുമെന്ന് സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഗോവയില്‍ മാത്രമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ആദ്യ 11 റൗണ്ടുകളിലെ മത്സരക്രമവും പുറത്തുവിട്ടു. നവംബര്‍ 19ന് വൈകിട്ട് 7.30ന് കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ആദ്യ മത്സരം.

ഇത്തവണ രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍, ആദ്യ മാച്ച് 7.30നും രണ്ടാമത്തെ മാച്ച് 9.30നുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2022 ജനുവരി 9ന് കേരളാ ബ്ലാസ്റ്റേഴ്‌സ്-ഹൈദരാബാദ് എഫ്‌സി മത്സരത്തോടെ പതിനൊന്നാം റൗണ്ട് അവസാനിക്കും. ഡിസംബറോടെ അടുത്ത റൗണ്ട് മത്സരങ്ങളുടെ ഫിക്‌സ്ചര്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.

ഫിക്‌സ്ചര്‍

ISL Fixture1

ISL Fixture2

ISL Fixture3