ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരികെയെത്തി

 
ronaldo

യുവന്റസ് വിട്ട പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തിരികെയെത്തി.12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്.  18ാം വയസില്‍ യുണൈറ്റഡിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്. 2003 മുതല്‍ 2009 വരെ യുനൈറ്റഡിനായി 292 മത്സരങ്ങളില്‍ കളിച്ച റൊണാള്‍ഡോ 118 ഗോളുകള്‍ നേടിയിട്ടുണ്ട്. റൊണാള്‍ഡോയെ വരവേല്‍ക്കാന്‍ ക്ലബ്ബിലെ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞുവെന്ന് യുനൈറ്റഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

യുവന്റസിലെ സഹതാരങ്ങളോട്  യാത്രപറയാന്‍ റൊണാള്‍ഡോ എത്തി. ശേഷം സ്വകാര്യ വിമാനത്തില്‍ ടൂറിനില്‍ നിന്ന് മടങ്ങുകയും ചെയ്തു. നേരത്തെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കായുള്ള നീക്കം മാഞ്ചസ്റ്റര്‍ സിറ്റി അവസാനിപ്പിച്ചിരുന്നു. യുവന്റസിന് ട്രാന്‍സ്ഫര്‍ തുക നല്‍കാനാകില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചു. 130 കോടിയാണ് യുവന്റസ് റൊണാള്‍ഡോയ്ക്കായി ആവശ്യപ്പെട്ടിരുന്നത്. 

null