'പാക്കിസ്ഥാനോട് ന്യൂസിലന്‍ഡ് ചെയ്തത് പോലെ ഒരു രാജ്യവും ചെയ്യില്ല'; രൂക്ഷ വിമര്‍ശനവുമായി
ഇന്‍സമാം ഉള്‍ ഹഖ്

 
inzamam


സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറിയ ന്യൂസിലന്‍ഡിന്റെ തീരുമാനത്തില്‍ വിമര്‍ശനവുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ന്യൂസിലാന്‍ഡ് പിന്മാറിയത്. ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിന്‍മാറ്റമെന്നായിരുന്നു കിവീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്. 

മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനായിരുന്നു സന്ദര്‍ശനം. സെപ്റ്റംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയില്‍ ഏകദിന മത്സരങ്ങളും ലാഹോറില്‍ ടി 20 മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരുന്നത്.

അതേസമയം പര്യടനത്തില്‍ നിന്ന് പിന്‍മാറുന്നതിന് പകരം  ന്യൂസിലാന്റ് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആലോചിച്ച് ഒരു പോംവഴി കണ്ടെത്തണമായിരുന്നു എന്നാണ് ഇന്‍സാമം പറഞ്ഞത്. ''പാക്കിസ്ഥാനോട് ന്യൂസിലന്‍ഡ് ചെയ്തതുപോലെ ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തോട് ചെയ്യില്ല. അവര്‍ ഞങ്ങളുടെ അതിഥികളായിരുന്നു, അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ പിസിബിയോട് സംസാരിക്കണമായിരുന്നു. പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിന് മികച്ച സുരക്ഷ നല്‍കിയിരുന്നു. 2009 ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, സന്ദര്‍ശനം നടത്തുന്ന പ്രസിഡന്റുമാര്‍ക്ക് നല്‍കിയതിന് തുല്യമായ സുരക്ഷ ടീമുകള്‍ക്ക് ഞങ്ങള്‍ നല്‍കി, ''ഇന്‍സമാം തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2009 ലെ ടെസ്റ്റ് മത്സരത്തിനിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍
പരിമിതമായിരുന്നു. സാവധാനത്തിലും സ്ഥിരതയോടെയും രാഷ്ട്രത്തിന് ആതിഥേയാവകാശം തിരികെ ലഭിച്ചു, ന്യൂസിലന്‍ഡാണ് ഇതിന് ശേഷം
ആദ്യമായി ക്രിക്കറ്റ് പരമ്പരയ്ക്കായി പാകിസ്ഥാനില്‍ പര്യടത്തിനെത്തിയത്. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അവരുടെ ആശങ്കകള്‍ പിസിബിയുടെ മുന്നില്‍ അവതരിപ്പിക്കുന്നതിന് പകരം പിന്‍മാറിയത് ശരിയായില്ലെന്നും വിഷയത്തില്‍ ഐസിസി ഇടപെടണമെന്നും ഇന്‍സമാം
ആവശ്യപ്പെട്ടു. 

''ന്യൂസിലാന്‍ഡിന് സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉണ്ടെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ അത് ചൂണ്ടി കാണിക്കാത്തത്? പിസിബിയെ അല്ലെങ്കില്‍, കുറഞ്ഞത് ഐസിസിയെ അറിയിക്കുക. സുരക്ഷാ കാര്യത്തില്‍ ഞങ്ങളുടെ പ്രധാനമന്ത്രി പോലും അവരോട് സംസാരിച്ച് അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ന്യൂസിലന്‍ഡ്് പാക്കിസ്ഥാനോട് അവരുടെ ആശങ്കകളെക്കുറിച്ച് സംസാരിച്ചിരുന്നെങ്കില്‍, സുരക്ഷാ ഏജന്‍സികള്‍ക്ക് തീര്‍ച്ചയായും പരിഗണിക്കുമായിരുന്നു. പക്ഷേ, മത്സരത്തിന് തൊട്ടുമുമ്പ്, ചില ഭീഷണി കാരണം അവര്‍ക്ക് കളിക്കാന്‍ കഴിഞ്ഞില്ല. പാകിസ്ഥാന്‍ സുരക്ഷയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. കുറഞ്ഞത് നിങ്ങളുടെ പ്രശ്‌നം എന്താണെന്ന് ഞങ്ങളെ അറിയിക്കണോ? എനിക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല,''ഇന്‍സമാം കൂട്ടിച്ചേര്‍ത്തു

പാക്കിസ്ഥാന്‍ എല്ലായ്‌പ്പോഴും മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നു. 1996 -ല്‍ ശ്രീലങ്കയില്‍ വലിയ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നു, ടീമുകള്‍ അവിടെ കളിക്കാന്‍ തയ്യാറായില്ല. ഞങ്ങളുടെ കളിക്കാര്‍ അവിടെ പോയി ലോകകപ്പിന് മുന്നോടിയായി ഒരു മത്സരം കളിച്ചു. ശ്രീലങ്കയ്ക്ക് ലോകത്തെ ഹറിയിക്കാം അവരുടെ രാജ്യം സുരക്ഷിതമാണെന്ന്. ഞങ്ങള്‍ എപ്പോഴും സഹായിക്കാന്‍ തയ്യാറാണ് ഇന്‍സമാം പറഞ്ഞു.