അമ്മായി അമ്മയുടെ കൂടെ ക്രിക്കറ്റ് കാണുന്ന സാനിയ, മാലിക്ക് പുറത്തായപ്പോള്‍; ട്രോളിറക്കി ആരാധകര്‍

അമ്മായി അമ്മയുടെ കൂടെ ക്രിക്കറ്റ് കാണുന്ന സാനിയ, മാലിക്ക് പുറത്തായപ്പോള്‍; ട്രോളിറക്കി ആരാധകര്‍

ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരത്തില്‍ ഷുഐബ് മാലിക്കെന്ന പരിചയ സമ്പന്നനായ കളിക്കാരനില്‍ നിന്ന് പാക്കിസ്ഥാന്‍ അല്‍പം മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഷുഐബ് മാലിക്ക് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യയാണ് മാലിക്കിനെ പുറത്താക്കിയത്.

എന്നാല്‍ ഷുഐബ് പൂജ്യത്തിന് പുറത്തായതിന്റെ പഴി മുഴുവന്‍ കേള്‍ക്കുന്നത് ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയാണ്. മാലിക്കിന്റെ പരാജയത്തില്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാകും സാനിയ എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സാനിയയുടെ ഈ അവസ്ഥയെ പരിഹസിച്ചും അല്ലാതേയും നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

ഷുഐബ് മാലിക്ക് പുറത്താകുമ്പോള്‍ സാനിയ പുറത്ത് കരയുകയും ഉള്ളില്‍ ചിരിക്കുകയും ആയിരിക്കും എന്നാണ് ഒരു ട്രോള്‍. ഷുഐബിന്റെ അമ്മയോടൊപ്പം കളി കാണുന്ന സാനിയുയടെ അവസ്ഥയെ ഭാവനാത്മകമായി ചിത്രീകരിച്ചും ട്രോളര്‍മാര്‍ ആഘോഷിക്കുകയാണ്. മത്സരത്തില്‍ 86 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

അമ്മായി അമ്മയുടെ കൂടെ ക്രിക്കറ്റ് കാണുന്ന സാനിയ, മാലിക്ക് പുറത്തായപ്പോള്‍; ട്രോളിറക്കി ആരാധകര്‍