ലോകകപ്പില്‍ രണ്ടാം സെഞ്ച്വറി കുറിച്ച് വാര്‍ണര്‍; ഓസിസ് മികച്ച നിലയില്‍

 
ലോകകപ്പില്‍ രണ്ടാം സെഞ്ച്വറി കുറിച്ച് വാര്‍ണര്‍; ഓസിസ് മികച്ച നിലയില്‍

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ സെഞ്ചുറി മികവില്‍ ഓസിസ് ശക്തമായ നിലയില്‍. 36 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. 110 പന്തില്‍ നിന്നാണ് ഡേവിഡ് വാര്‍ണര്‍ സെഞ്ചുറി കുറിച്ചത്. വാര്‍ണറിന്റെ ഏകദിനത്തിലെ പതിനാറാമത്തെയും ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ചുറിയാണ് ബംഗ്ലദേശിനെതിരെ നേടിയ അര്‍ധസെഞ്ചുറി നേടി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസ് നിരയില്‍ പുറത്തായത്. 51 പന്തില്‍ 53 റണ്‍സെടുത്ത ഫിഞ്ചിനെ സൗമ്യ സര്‍ക്കാറിന്റെ പന്തില്‍ റൂബല്‍ ഹുസൈന്‍ ക്യാച്ചെടുത്താണു പുറത്താക്കിയത്. ഡേവിഡ് വാര്‍ണര്‍ (122 പന്തില്‍ 111), ഉസ്മാന്‍ ഖവാജ (46 പന്തില്‍ 43) എന്നിവരാണു ക്രീസില്‍.

രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലദേശ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങിയത്. പരുക്കേറ്റ മുഹമ്മദ് സൈയ്ഫുദ്ദീന്‍, മുസദ്ദിക് ഹുസൈന്‍ എന്നിവര്‍ക്കു പകരം ഷബീര്‍ റഹ്മാന്‍, റൂബല്‍ ഹുസൈന്‍ എന്നിവര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കും. ഓസീസ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. പരുക്കില്‍നിന്നു മുക്തനായ മാര്‍ക്കസ് സ്റ്റോയ്‌നിസ് ടീമില്‍ തിരിച്ചെത്തി. ആദം സാംപ, നേഥന്‍ കോള്‍ട്ടര്‍നൈല്‍ എന്നിവരും ടീമിലുണ്ട്. ഷോണ്‍ മാര്‍ഷ്, ജെയ്‌സണ്‍ ബിയറന്‍ഡോഫ്, കെയ്ന്‍ റിച്ചഡ്‌സണ്‍ എന്നിവര്‍ കളിക്കില്ല.