ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതി രതി സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി നെയ്മര്‍

 
ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതി രതി സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി നെയ്മര്‍

തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതി അയച്ച രതി സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുതന്നിരുന്നതായി ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍. യുവതി അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ നെയ്മര്‍ പുറത്തുവിട്ടു. ഇന്‍സ്റ്റാഗ്രാമിലാണ് നെയ്മറെ പരിചയപ്പെട്ടത് എന്നും പാരീസില്‍ വച്ച് കാണാം എന്ന് നെയ്മര്‍ പറഞ്ഞു എന്നും പരാതിക്കാരി സാവോ പോളോയില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

നെയ്‌റുടെ അസിസ്റ്റന്റ് ആണ് പാരീസിലേയ്ക്കുള്ള വിമാന ടിക്കറ്റുകള്‍ അയച്ചുതന്നത്. മേയ് 15ന് ഹോട്ടല്‍ സൊഫിറ്റല്‍ പാരീസ് ആര്‍ക് ഡു ട്രിയംഫെയില്‍ പോയി. നെയ്മര്‍ രാത്രി മദ്യപിച്ചാണ് ഹോട്ടല്‍ മുറിയില്‍ വന്നത്. തുടര്‍ന്ന് അക്രമാസക്തനായ നെയ്മര്‍ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ആരോപണം തന്നെ ഞെട്ടിച്ചതായി നെയ്മര്‍ പറഞ്ഞു. ഇത് വളരെ വൃത്തികെട്ടതും ദുഖമുണ്ടാക്കുന്നതുമായ കാര്യമാണ്. എന്നെ അറിയാവുന്നവര്‍ക്കറിയാം, ഞാന്‍ എങ്ങനെയുള്ളയാളാന്നും ഇത്തരത്തിലുള്ള കാര്യം ചെയ്യുന്ന ആളല്ല എന്നും.

ALSO READ: പാരീസിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു, നെയ്മറിനെതിരെ ബലാൽസംഗക്കേസ്

ആ പെണ്‍കുട്ടിയുമായുള്ള എല്ലാ സംഭാഷണങ്ങളും ഞാന്‍ പുറത്തുവിടാന്‍ പോവുകയാണ്. ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളും. ഇത് തീര്‍ത്തും സ്വകാര്യമായ കാര്യങ്ങളാണെങ്കിലും എന്റെ നിരപരാധിത്വം എല്ലാവരേയും ബോധ്യപ്പെടുത്താന്‍ ഇത് പുറത്ത് വിടേണ്ടതുണ്ട്. നാല് ചുമരുകള്‍ക്കുള്ളില്‍ ഒരു പുരുഷനും സ്ത്രീയും ബന്ധപ്പെട്ടു. പിറ്റേന്ന് ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ പരസ്പരം മെസേജുകള്‍ അയച്ചുകൊണ്ടിരുന്നു. അവസാന മെസേജ് മേയ് 16നാണ്. പാരീസില്‍ കണ്ടതായി പറയുന്നതിന്റെ പിറ്റേ ദിവസം. എന്നാല്‍ തലേദിവസം നടന്നതായി പറയപ്പെടുന്ന സംഭവത്തെപ്പറ്റി ഒന്നും പറയുന്നില്ല എന്നും നെയ്മര്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് വീഡിയോയിലാണ് നെയ്മര്‍ ഇക്കാര്യം പറഞ്ഞത്.