ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിക്കാന്‍ കോഹ്‌ലി; ദ്രാവിഡിനെയും പോണ്ടിംഗിനെയും പിന്നിലാക്കുമോ? 

 
kohli

ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിലെ ആദ്യ മത്സരത്തോടെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങുകയാണ് വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീം. കോഹ്‌ലിയെ സംബന്ധിച്ച് ഈ മത്സരങ്ങള്‍ ടെസ്റ്റ് കരിയറില്‍ നേട്ടങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ കോട്ടയായി വാഴ്ത്തപ്പെടുന്ന സെഞ്ചൂറിയനില്‍ 33-കാരന്‍ അവസാനമായി ഇറങ്ങിപ്പോള്‍ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ഈ മൈതാനത്ത് ഒരു ടെസ്റ്റ് സെഞ്ചുറി നേടുന്ന ലോക ക്രിക്കറ്റിലെ ഏക ക്യാപ്റ്റനായി അന്ന് കോഹ്‌ലി, 153 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തുമ്പോള്‍ തന്റെ ഫോമിനെയും ഫീല്‍ഡിന് പുറത്തുള്ള സംഭവങ്ങളും ചോദ്യം ചെയ്യുന്ന വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനാകും കോഹ്‌ലി ശ്രമിക്കുന്നത്. 

2019 നവംബര്‍ 23 ന് ശേഷം എല്ലാ അന്താരാഷ്ട്ര പരമ്പരകള്‍ക്കും മുമ്പായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ചോദിച്ച ചോദ്യമാണ് വിരാട് കോഹ്ലി തന്റെ അടുത്ത സെഞ്ച്വറി എപ്പോള്‍ നേടുമെന്നത്, ക്യാപ്റ്റന്‍സിയുടെ ഭാരവും ഫീല്‍ഡിന് പുറത്തുള്ള വിവാദങ്ങള്‍ക്കുമിടെ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 100 സെഞ്ചുറി റെക്കോര്‍ഡിലേക്ക് ഒരു ചുവട് കൂടി അടുക്കാന്‍ ഏറെ നാളായി കാത്തിരിക്കുന്ന കോഹ്ലി,  മികച്ച പ്രകടനം തന്നെ പുറത്തെടുത്തേക്കും.

28-ാം ടെസ്റ്റ് സെഞ്ച്വറി കോഹ്‌ലിയെ സ്റ്റീവ് സ്മിത്തിനെ മറികടന്ന് 15-ാം സ്ഥാനത്തെത്തിക്കും, ടെസ്റ്റ് ക്രിക്കറ്റിന്റെ പട്ടികയില്‍ ഹാഷിം അംലയ്ക്കും മൈക്കല്‍ ക്ലാര്‍ക്കിനുമൊപ്പമാണ് ഇപ്പോള്‍ കോഹ്‌ലി. എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റനെന്ന നിലയില്‍ 71 സെഞ്ചുറികള്‍ നേടി ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗിനൊപ്പം എത്താനും കോഹ്‌ലിക്ക് സാധിച്ചേക്കും. നായകനെന്ന നിലയില്‍ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ചുറിയെന്ന പോണ്ടിംഗിന്റെ റെക്കോര്‍ഡ് മറികടന്ന് കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. (പോണ്ടിംഗിന്റെ 42 സെഞ്ചുറികള്‍ മറികടന്ന് കോഹ്‌ലി 43 ല്‍ എത്തിയിരുന്നു) 

8000 ടെസ്റ്റ് റണ്‍സ്, 4000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യക്കാരന്‍

199 റണ്‍സ് മാത്രം പിന്നില്‍ നില്‍ക്കുന്ന കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് എന്ന നാഴികക്കല്ല് തികയ്ക്കുന്ന 33-ാമത്തെ ബാറ്റ്സ്മാനും ഇന്ത്യയില്‍ നിന്ന് ആറാമതുമാകാനാണ് ലക്ഷ്യമിടുന്നത്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ളില്‍ ഈ നേട്ടം കൈവരിക്കാനായാല്‍, സുനില്‍ ഗവാസ്‌കറിനൊപ്പം നാഴികക്കല്ലിലെത്തുന്ന ഏറ്റവും വേഗമേറിയ നാലാമത്തെ ഇന്ത്യന്‍ താരമാകും. 164 ഇന്നിങ്സുകളില്‍ നിന്നായി 7801 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. ഇന്ത്യക്ക് പുറത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യക്കാരനാകാന്‍ കോഹ്ലിക്ക്  22 റണ്‍സ് ദൂരം മാത്രമെയുള്ളു.  സൗരവ് ഗാംഗുലിയെ മറികടന്ന് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമാകാന്‍ ് 55 റണ്‍സ് ആവശ്യമാണ്.

ദ്രാവിഡിനെയും സെവാഗിനെയും മറികടക്കും 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ 12 ടെസ്റ്റുകളില്‍ നിന്ന് 1075 റണ്‍സ് നേടിയ കോഹ്ലിക്ക് രാഹുല്‍ ദ്രാവിഡിനെയും (1252 റണ്‍സ്), വീരേന്ദര്‍ സെവാഗിനെയും (1306 റണ്‍സ്) മറികടന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാന്‍ 231 റണ്‍സ് കൂടി വേണം.  ദക്ഷിണാഫ്രിക്കയ്ക്കെതിരെ 25 ടെസ്റ്റുകളില്‍ നിന്ന് 1741 റണ്‍സുമായി സച്ചിന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

100ാം ടെസ്റ്റ്

പരിക്കില്ലെങ്കില്‍ പരമ്പരയില്‍ കോഹ്ലി സെഞ്ചുറി അടിക്കുമെന്ന് ഉറപ്പാണ്. ടെസ്റ്റ് കരിയറില്‍ 97 മത്സരങ്ങള്‍ കളിച്ച കോഹ്ലി, കേപ്ടൗണില്‍ ഇന്ത്യക്കായി അവസാന മത്സരം കളിക്കുമ്പോള്‍ നൂറാം ടെസ്റ്റ് കളിക്കുന്ന 16-ാമത്തെ ഇന്ത്യന്‍ താരമാകും. പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച അവസരമായി കണക്കാക്കപ്പെടുന്നു, കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികക്കല്ല് അല്ലെങ്കില്‍ റെക്കോര്‍ഡ് ടെസ്റ്റ് പരമ്പര വിജയമാണ്, അത് രാജ്യത്തെ പരമ്പര വിജയത്തിലേക്ക് നയിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി മാറും. 1992-ലെ  കന്നി പര്യടനത്തിനു ശേഷം  ഏഴ് പര്യടനങ്ങളില്‍, ഇന്ത്യ ആറെണ്ണം തോല്‍ക്കുകയും ഒരെണ്ണം സമനിലയില്‍ അവസാനിക്കുകയും ചെയ്തു. 2018/19 ല്‍ ദിമുത് കരുണരത്നെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ആതിഥേയരെ തകര്‍ത്തതിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്ന രണ്ടാമത്തെ ഏഷ്യന്‍ ക്യാപ്റ്റനായും ഈ വിജയം കോഹ്ലിയെ മാറ്റും.