സ്റ്റാര്‍ക്കിനെ വെച്ച് കോഹ്‌ലിക്ക് ട്രോള്‍; സെയ്‌നിയെ ചൂണ്ടി വസിം ജാഫറിന്റെ മറുപടി

 
d

ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിയെ പരിഹസിച്ച ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്ററിന് അതേ നാണയത്തില്‍ മറുപടി കൊടുത്ത് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഓസ്ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടാനും ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയില്‍ ലീഡെടുക്കാനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്നാണ് കോഹ്‌ലിയെ വിശേഷിപ്പിക്കുന്നത്.  കളിച്ച വിദേശ മൈതാനങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനവും താരം നടത്തിയിട്ടുണ്ട്. 

എന്നാല്‍ സമീപകാലത്തായി ബാറ്റിങ്ങില്‍ തിളങ്ങാന്‍ കോഹ്‌ലിക്കായിട്ടില്ല. സെഞ്ചുറി അടിച്ചിട്ട് രണ്ട് വര്‍ഷത്തിലേറെയായിരിക്കുന്നു. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്ന കോഹ്‌ലിക്ക് ഇപ്പോള്‍ പഴയ മികവ് കാട്ടാനാവുന്നില്ലെന്ന് തന്നെ പറയാം. ഇക്കാര്യം ചൂണ്ടിയാണ്  ഓസീസ് മാധ്യമം 7ക്രിക്കറ്റ് കോഹ്ലിയെ ഓസീസ് പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കുമായി താരമതമ്യം ചെയ്ത് പരിഹാസ രൂപേണ ട്വീറ്റിട്ടത്. കോഹ് ലിയുടെ ബാറ്റിംഗിനെ പരിഹസിച്ച ട്വീറ്റ് ഇങ്ങനെയായിരുന്നു. 2019ന്റെ തുടക്കം മുതല്‍ ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി 37.17 ആണെന്നും ബോളറായ മിച്ചല്‍ സ്റ്റാര്‍ക്കിന് 38.63 ബാറ്റിംഗ് ശരാശരി ഉണ്ടെന്നുമായിരുന്നു. 7ക്രിക്കറ്റിന്റെ ട്വീറ്റ്. ഇതിനാണ് വസീം ജാഫര്‍ അതേനാണത്തില്‍ തന്നെ മറുപടി കൊടുത്തിരിക്കുന്നത്.

ഏകദിന ശരാശരിയില്‍ നവദീപ് സൈനിയുടെ ശരാശരി 53.50 സ്റ്റീവ് സ്മിത്തിന്റേത് 43.34. ഇന്ത്യക്കായി കുറച്ച് മത്സരം മാത്രം കളിച്ചിട്ടുള്ള പേസ് ബൗളറായ സൈയ്‌നിക്ക് ഓസ്ട്രേലിയയുടെ ഇതിഹാസ ബാറ്റ്സ്മാനെന്ന് വിശേഷിപ്പിക്കുന്ന സ്റ്റീവ് സ്മിത്തിനെക്കാള്‍ ശരാശരിയുണ്ടെന്നാണ് ജാഫര്‍ പരിഹാസരൂപേണെ തന്നെ തിരിച്ച് ട്വീറ്റ് ചെയ്തത്. 

 Also Readഎന്തുകൊണ്ടവര്‍ മഞ്ജുവിനെ ഭയപ്പെടുന്നു!