June 09, 2026 |
Share on

ടെറി ഫെലാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകനാകും

അഴിമുഖം പ്രതിനിധി 1994-ല്‍ അയര്‍ലന്റിനുവേണ്ടി ലോകകപ്പ് കളിച്ചിട്ടുള്ള ടെറി ഫെലാനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായി നിയമിച്ചു. നിലവില്‍ ടീമിന്റെ ഗ്രാസ് റൂട്ട് പ്രോഗ്രാമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാണ് ഫെലാന്‍. 1984 മുതല്‍ 2009 വരെ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ട്ടണ്‍ തുടങ്ങിയ വിവിധ പ്രൊഫഷണല്‍ ക്ലബുകള്‍ക്കുവേണ്ടി കളിച്ചിരുന്നു. ന്യൂടെമ്പിള്‍ ഗേറ്റ് ട്രെയിനിംഗ് അക്കാദമിയുടെ പരിശീലകരില്‍ ഒരാളായും പ്രവര്‍ത്തിച്ചിടുണ്ട്. തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ച ഒഴിവിലാണ് 48-കാരനായ ഫെലാനെ ടീം മാനേജ്‌മെന്റ് നിയമിച്ചത്. ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമാണ് […]

അഴിമുഖം പ്രതിനിധി

1994-ല്‍ അയര്‍ലന്റിനുവേണ്ടി ലോകകപ്പ് കളിച്ചിട്ടുള്ള ടെറി ഫെലാനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായി നിയമിച്ചു. നിലവില്‍ ടീമിന്റെ ഗ്രാസ് റൂട്ട് പ്രോഗ്രാമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാണ് ഫെലാന്‍. 1984 മുതല്‍ 2009 വരെ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ട്ടണ്‍ തുടങ്ങിയ വിവിധ പ്രൊഫഷണല്‍ ക്ലബുകള്‍ക്കുവേണ്ടി കളിച്ചിരുന്നു. ന്യൂടെമ്പിള്‍ ഗേറ്റ് ട്രെയിനിംഗ് അക്കാദമിയുടെ പരിശീലകരില്‍ ഒരാളായും പ്രവര്‍ത്തിച്ചിടുണ്ട്. തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ച ഒഴിവിലാണ് 48-കാരനായ ഫെലാനെ ടീം മാനേജ്‌മെന്റ് നിയമിച്ചത്. ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ കേരളാ ബ്ലാസ്റ്റേഴ്‌സിനെ വിജയ വഴിയില്‍ എത്തിക്കുകയും പോയിന്റ് പട്ടികയില്‍ മുന്നില്‍ എത്തിക്കുകയും ചെയ്യുക എന്ന ദുഷ്‌കരമായ ദൗത്യമാണ് ഫെലാന്റെ മുന്നിലുള്ളത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×