June 09, 2026 |
Share on

സുഖകരമായ യാത്രയ്ക്കായി ഈ ആപ്പുകള്‍

ദൂര യാത്രയ്ക്ക് പോകുമ്പോള്‍ യാത്ര സൗകര്യങ്ങള്‍ ഒരുക്കാനും മറ്റു സംവിധാനങ്ങള്‍ക്കുമായി നിരവധി മൊബൈല്‍ ആപ്പുകളാണ് ഉള്ളത്

യാത്ര ചെയ്യുന്നത് രസകരമായ കാര്യമാണെങ്കിലും അത് ചില സമയത്ത് വലിയൊരു വെല്ലുവിളിയുമാണ്. ദൂര യാത്രയ്ക്ക് പോകുമ്പോള്‍ യാത്ര സൗകര്യങ്ങള്‍ ഒരുക്കാനും മറ്റു സംവിധാനങ്ങള്‍ക്കുമായി നിരവധി മൊബൈല്‍ ആപ്പുകളാണ് ഉള്ളത്. ചില ആപ്പുകള്‍ പരിചയപ്പെടാം.

കണ്‍ഫേം ടികെടി (ConfirmTkt) : ഈ ആപ്പ് ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെയും നിങ്ങള്‍ക്ക് ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. നിങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ യാത്ര ചെയ്യാനുള്ള മറ്റു സൗകര്യം ആപ്പ് കാണിച്ചു തരും. ലൈവ് സ്റ്റേഷന്‍, നിലവിലുള്ള ട്രെയിനുകള്‍, സ്പെഷ്യല്‍ ട്രെയിനുകള്‍/ക്യാന്‍സല്‍ ട്രെയിനുകള്‍/വഴി തിരിച്ചു വിട്ട ട്രെയിനുകള്‍, മുംബൈ മെട്രോ ടൈംടേബിള്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം.

ട്രാവല്‍യാരി (Travelyaari): ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, യാത്ര ടൈംടേബിള്‍ നോക്കാനും, ബുക്കിംഗ് ഓഫറുകള്‍ നോക്കാനും ഈ ആപ്പ് ഉപകാരപ്പെടും. പോകുന്ന വഴി താമസ സൗകര്യങ്ങളും വഴികളും ഈ ആപ്പ് കാണിച്ചു തരും.

വിക്കഡ് റൈഡ് (Wicked Ride): ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750, കോണ്ടിനെന്റല്‍ ജിടി കഫേ റേസര്‍, ട്രയംഫ്-ബൊണെവില്ല പോലുള്ള സൂപ്പര്‍ ബൈക്കുകള്‍ വാടക്കയ്ക്ക് എടുക്കാന്‍ ഈ ആപ്പുകള്‍ സഹായിക്കും. ഒരു മണിക്കൂറോ ഒരു ദിവസത്തെക്കോ ഈ വാഹനം വാടകയ്ക്ക് എടുത്ത്, ഉപയോഗിക്കാം. ഇതോടൊപ്പം ചില ഓഫറുകളും ഈ ആപ്പ് നിങ്ങള്‍ക്ക് നല്‍കും.

ബ്ലാബ്ലാകാര്‍ (BlaBlaCar): ചിലവുകള്‍ പങ്കു വെച്ച് ദൂര യാത്ര ചെയ്യുന്ന ആളുകള്‍ പറ്റിയ ആപ്പാണ് ഇത്. നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കാര്‍ ഉടമയുടെ ഫോണ്‍ നമ്പറും വിവരങ്ങളും ലഭിക്കും. ഇത് നിങ്ങളുടെ യാത്ര എളുപ്പമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

×