മഴ നനഞ്ഞ് ഒരു റൈഡ് ആസ്വദിക്കണോ? അതോ സുന്ദരമായ മഴയത്ത് ഒരു ട്രക്കിംഗ് നടത്തണോ? എങ്കില്‍ ഏറ്റവും സുന്ദരമായ ഈ മണ്‍സൂണ്‍ സീസണില്‍ പോകുവാന്‍ പറ്റിയ ഇടമാണ് ഉറമ്പിക്കര. ഇടുക്കി ജില്ലയിലെ പ്രദേശമായ ഉറമ്പിക്കരയ്ക്ക് മുണ്ടക്കയത്തില്‍ നിന്നും 20 കിലോമീറ്ററും കുട്ടിക്കാനത്ത് നിന്ന് 7കിലോമീറ്റരുമാണുള്ളത്. ഓഫ് റൈഡിന് പോകുന്നവര്‍ക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും പോകാന്‍ പറ്റിയ ഇടമാണ് ഉറമ്പിക്കര. ഇപ്പോള്‍ അങ്ങോട്ട് പിടിച്ചാല്‍ മണ്‍സൂണിന്റെ എല്ലാ സൗന്ദര്യവും നുകര്‍ന്ന് പ്രകൃതിയെ ആസ്വദിക്കാം. പപ്പാനി വെള്ളച്ചാട്ടവും ട്രക്കിംഗിന് പറ്റിയ ഇരുമുലച്ചികല്ലുമെല്ലാം ഉറമ്പിക്കരയില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ദൂരത്തിലുള്ള സ്ഥലങ്ങളാണ്. ഉറമ്പിക്കരയിലേക്കുള്ള ഓഫ് റോഡ് ചിത്രങ്ങളും വീഡിയോയും കാണാം-
വീഡിയോ
ചിത്രങ്ങള്‍
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)