ഇറാനില്‍ സുപ്രിം കോടതി രണ്ട് ജഡ്ജിമാരെ വെടിവച്ചു കൊന്നു. ശനിയാഴ്ച്ച ടെഹ്‌റാനിലെ സുപ്രിം കോടതി കെട്ടിടത്തില്‍ വച്ചായിരുന്നു കൊലപാതകമെന്ന് ഇറാന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച്ച രാവിലെ, ഒരു ആസൂത്രിത കൊലപാതക ശ്രമത്തില്‍ തോക്കുധാരിയായൊരാള്‍, ധീരരരും അനുഭവജ്ഞാനികളുമായ രണ്ട് ന്യായാധിപരെ വെടിവയ്ക്കുകയും, രണ്ട് ജഡ്ജിമാരും രക്തസാക്ഷിത്വം വരിക്കയും ചെയ്‌തെന്നും, ജുഡീഷ്യല്‍ സംവിധാനത്തിന്റെ ഭാഗമായ മിസാന്‍ ഓണ്‍ലൈന്റെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകിയും, അയാളുടെ ലക്ഷ്യം പൂര്‍ത്തിയാക്കിയശേഷം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തുവെന്നും മിസാന്‍ റിപ്പോര്‍ട്ടിലുണ്ട്. ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐ ആര്‍ എന്‍ എ പറയുന്നതനുസരിച്ച്, ഈ സംഭവത്തില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അലി റസിനി, മുഹമ്മദ് മൊഗിസ്സെ എന്നിവരാണ് കൊല്ലപ്പെട്ട ജഡ്ജിമാര്‍. ഇരുവരും ‘ദേശീയ സുരക്ഷ, ചാരവൃത്തി, തീവ്രവാദം എന്നീ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നവരായിരുന്നു
ജഡ്ജിമാരുടെ മുറിയിലേക്ക് കയറിയ വന്ന അക്രമി അയാളുടെ ഷോട് ഗണ്‍ ഉപയോഗിച്ച് ജഡ്ജിമാരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ ദേശീയ ടിവി ചാനലിനോട് പ്രതികരിച്ചത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ അറസ്റ്റ് ചെയ്യുകയും മറ്റു ചിലരെ ചോദ്യം ചെയ്യുന്നുണ്ടെന്നും വക്താവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
കൊലപാതകത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. അതേസമയം, മിസാനിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്, കൊലപാതി ഇതുവരെ സുപ്രിം കോടതിയുടെ കീഴില്‍ വരുന്ന ഒരു കേസില്‍ പോലും ഉള്‍പ്പെട്ടിട്ടുള്ള ആളല്ലെന്നാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അധികാരികള്‍ പറയുന്നത്.
കൊല്ലപ്പെട്ട ജഡ്ജിമാരില്‍ ഒരാളായ, 68 കാരന്‍ മുഹമ്മദ് മൊഗിസ്സെ ആരോപണവിധേയനായ ജഡ്ജിയാണെന്നും വാര്‍ത്തകളുണ്ട്. യു എസ് ട്രഷറി, ഇറാന്‍ ജഡ്ജിക്കെതിരേ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍, നീതിരഹിതമായ വിചാരണകള്‍ നടത്തി, തെളിവുകള്‍ അവഗണിച്ചു, അന്യായമായ കുറ്റങ്ങള്‍ ചാര്‍ത്തി എന്നിവയാണ്. ഇറാന്‍ നീതിന്യായ സംവിധാനത്തില്‍ പല നിര്‍ണായക സ്ഥാനങ്ങളിലും ഇരുന്നിട്ടുള്ളയാളാണ് 71 കാരനായ അലി റസിനി. 1998 ല്‍ റസിനിക്കെതിരേ ഒരു കൊലപാതക ശ്രമം നടന്നിരുന്നു. അദ്ദേഹത്തിന്റെ വാഹനത്തില്‍ ഒരു മാഗ്നറ്റിക് ബോംബ് സ്ഥാപിക്കുകയായിരുന്നു. ഉന്നത സ്ഥാനത്തുള്ളവരെ ലക്ഷ്യം വയ്ക്കുന്ന ആക്രമണങ്ങള്‍ സമീപകാലത്തായി ഇറാനില്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ജഡ്ജിമാരെ ഉന്നം വയ്ക്കുന്നത് അത്ര സാധാരണമായിരുന്നില്ല. Two supreme court judges shot dead in Iran
Content Summary; Two supreme court judges shot dead in Iran