റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും ഉടൻ ചർച്ചകൾ നടത്തിയേക്കുമെന്ന് സ്ഥിരീകരിച്ച് ക്രംലിൻ. ക്രംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആണ് സ്ഥിരീകരണം നടത്തിയത്. ചർച്ചയ്ക്കായുള്ള ഒരുക്കങ്ങൾ നടത്തി വരികയാണെന്നും കൂടുതൽ വിവരങ്ങൾ പങ്ക് വയ്ക്കാൻ സാധിക്കില്ലെന്നും ദിമിത്രി വ്യക്തമാക്കി.
രാജ്യങ്ങൾക്കിടയിലുള്ള സംഘർഷം ഇല്ലാതാക്കുകയാണ് ചർച്ചയുടെ ഉദ്ദേശമെന്ന് ദിമിത്രി പറഞ്ഞു. ഫ്ലോറിഡയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടയിലാണ് ചർച്ചയുമായി ബന്ധപ്പെട്ട വിവരം ട്രംപ് മാധ്യമങ്ങളെ അറിയിക്കുന്നത്. മറ്റ് യൂറോപ്യൻ നേതാക്കൾ ട്രംപ്-പുടിൻ കാഴ്ചയുടെ ഉദ്ദേശമെന്തെന്ന കാര്യത്തിൽ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് റഷ്യ നടത്തിയ അധിനിവേശ ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും യുക്രെയ്നിന്റെ പ്രധാന ഭാഗങ്ങൾ ഇപ്പോഴും റഷ്യയുടെ കൈവശമാണ്. വൈദ്യുതി നിലയങ്ങളും ഭൂമിയും സംബന്ധിച്ച വിവരങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. കരാർ ഉറപ്പിക്കുന്നതിനായി ട്രംപ് അനുയായി സ്റ്റിവ് വിറ്റ്കോഫ് അടുത്തിടെ മോസ്കോ സന്ദർശിച്ചിരുന്നു. 2022ൽ റഷ്യ നടത്തിയ യുക്രെയ്ൻ അധിനിവേശത്തിന്റെ ഫലമായി നാല് യുക്രെയ്ൻ പ്രദേശങ്ങൾ നിലവിൽ റഷ്യയുടെ അധീനതയിലാണ്. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സപോരിഷിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൈയടക്കിയത്. എന്നാൽ ഈ നാല് പ്രദേശങ്ങളെയും റഷ്യ പൂർണ്ണമായി നിയന്ത്രിക്കുന്നുമില്ല. പുടിൻ പിടിച്ചെടുത്ത സപോരിഷിയ പ്രദേശത്താണ് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ യുദ്ധാന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഭീതി പടർത്തിയിരുന്ന പ്രദേശമായിരുന്നു ഇത്. യുഎൻ അറ്റോമിക് ഏജൻസി പലപ്പോഴായി ഇത് സംബന്ധിച്ച മുന്നറിയിപ്പ് നടത്തിയിരുന്നു.
സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചകളില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിന് യുക്രെയ്ന്‍ മുമ്പ് സമ്മതം നല്‍കിയിരുന്നു. എന്നാല്‍, വെടിനിര്‍ത്തലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പുടിന്‍ ചില വ്യവസ്ഥകള്‍ ആവശ്യപ്പെടുകയും, കരാറിലെ ചില വ്യവസ്ഥകളില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെ വെടിനിര്‍ത്തല്‍ എന്ന ആശയം ഒന്നുമാകാതെ അലസുകയായിരുന്നു. പുടിനുമായുള്ള സംഭാഷണത്തില്‍ ഏതൊക്കെ തരത്തിലുള്ള ഇളവുകള്‍ ചര്‍ച്ച ചെയ്യുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ട്രംപിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയിങ്ങനെയായിരുന്നു, ‘നമ്മള്‍ ഭൂമിയെക്കുറിച്ചാണ് സംസാരിക്കുന്നത്. നമ്മള്‍ വൈദ്യുത നിലയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത് . യുക്രെയ്‌നും റഷ്യയും ഇരുപക്ഷവും ഇതിനകം തന്നെ ധാരാളം ചര്‍ച്ച ചെയ്തിട്ടുണ്ട്. ചില ആസ്തികള്‍ വിഭജിക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ ഇതിനകം സംസാരിക്കുന്നത് എന്നായിരുന്നു.
content summary: U.S. President Donald Trump is set to speak with Russian President Vladimir Putin on Tuesday as efforts to end the war in Ukraine persist.