യാത്രക്കാരിയെ പീഡിപ്പിച്ച യൂബര്‍ ഡ്രൈവര്‍ക്ക് ജീവപര്യന്തം

അഴിമുഖം പ്രതിനിധി

കഴിഞ്ഞവര്‍ഷം യാത്രക്കാരിയെ ടാക്‌സി കാറില്‍ വച്ച് ബലാല്‍സംഗം ചെയ്ത യൂബര്‍ ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അതി ക്രൂരമായ കുറ്റം പ്രതിയായ ശിവകുമാര്‍ യാദവ് (32) ചെയ്തുവെന്നും ശക്തമായ സന്ദേശം പുറത്തേക്ക് പോകണമെന്നും ദല്‍ഹി കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. സ്ത്രീയുടെ ജീവിതം അപകടത്തിലാക്കിയെന്ന കുറ്റം ചെയ്തുവെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. യാത്രക്കാരിയുടെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കുമെന്ന ഭീഷണി ഉയര്‍ത്തിയ യാദവ് 2012-ലെ ദല്‍ഹി കൂട്ടബലാല്‍സംഗത്തെ ഓര്‍മ്മിപ്പിച്ചുവെന്ന് സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി 99 പേജുള്ള വിധി ന്യായത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് സംഭവം നടന്നത്.

This post was last modified on December 27, 2016 3:23 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment