February 13, 2025 |
Share on

ജ്യോതിക നായികയായെത്തുന്ന മഗളിയര്‍ മട്ടും എന്ന സിനിമയുടെ ട്രെയിലര്‍

ഊര്‍വശി, ഭാനുപ്രിയ, ശരണ്യ പൊന്‍വനം എന്നിവരാണ് ചിത്രത്തിലെ മറ്റ് മുഖ്യ അഭിനേതാക്കള്‍

ജ്യോതിക നായികയായെത്തുന്ന മഗളിയര്‍ മട്ടും എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദേശീയ അവാര്‍ഡ് ജേതാവായ ബ്രമ്മയാണ് സംവിധായകന്‍. ജ്യോതികയെ കൂടാതെ ഊര്‍വശി, ഭാനുപ്രിയ, ശരണ്യ പൊന്‍വനം എന്നിവരാണ് ചിത്രത്തിലെ മുഖ്യ അഭിനേതാക്കള്‍.

ഒരു ഡോക്യുമെന്ററി ഫിലിം മേക്കറുടെ വേഷമാണ് ജ്യോതികയ്ക്ക്. സ്ത്രീകളുടെ ജീവിതത്തെ കുറിച്ചുള്ള അന്വേഷണമാണ് ചിത്രമെന്ന് സംവിധായകന്‍ ബ്രമ്മ പറഞ്ഞു. കുട്രം കടിത്താല്‍ ആണ് ബ്രമ്മയുടെ മുന്‍ ചിത്രം. സൂര്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മഗളിയര്‍ മട്ടും മെയില്‍ പ്രദര്‍ശനത്തിനെത്തും.

×