തായ്ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളേയും അവരുടെ പരിശീലകനേയും പുറത്തെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. 12 ആണ്‍കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചുമാണ് കഴിഞ്ഞ 15 ദിവസമായി ഗുഹയില്‍ കുടുങ്ങിയിരിക്കുന്നത്. ജൂണ്‍ 23-നാണ് ഇവര്‍ ഗുഹയില്‍ കുടുങ്ങിയത്.
വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ കുടുങ്ങിപ്പോവുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്ഗധരടങ്ങുന്ന സംഘം ഒമ്പത് ദിവസം നടത്തിയ തിരച്ചിലിനിലൊടുവില്‍ ബ്രിട്ടീഷ് ഡൈവര്‍മാരാണ് ഇവരെ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യത്തിനായി മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരോടും ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൈവര്‍മാരേയും ആംബുലന്‍സുകളുമായി മെഡിക്കല്‍ സംഘങ്ങളേയും ഇവിടെ എത്തിച്ചിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ബ്രിട്ടീഷ് ഡൈവേഴ്‌സിന്റെ ശ്രമം