April 20, 2025 |

വഖഫ്; അശാന്തി അവസാനിക്കാതെ ബംഗാള്‍, ഐഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

ആറ് മണിക്കൂറിലധികം നീണ്ടുനിന്ന അക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

പശ്ചിമ ബംഗാളിലെ സൗത്ത് പർഗനാസ് ജില്ലയിലെ ഭംഗാറിൽ ഇന്ത്യ സെർക്കുലർ ഫ്രണ്ട് (ഐഎസ്ഫ്) നയിച്ച പ്രതിഷേധം അക്രമാസക്തമായി. കഴിഞ്ഞ ദിവസം മുർഷിദബാദിൽ നടന്ന ഐഎസ്എഫ് പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചിരുന്നു. കൊൽക്കത്തയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തത്.Clash in Bhangar as Police Halt ISF March 

ബസന്തി ഹൈവേയിൽ പ്രതിഷേധക്കാർ നാല് മണിക്കൂറിലധികം ധർണ നടത്തിയതിനെ തുടർന്നാണ് ലാത്തിച്ചാർജ് നടത്തേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കിയത്. ലാത്തി ചാർജിനെത്തിയ പോലീസിനെതിരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നു. ഭംഗാറിലെ ഷോൺപൂർ പ്രദേശത്ത് പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾക്കും മോട്ടോർ ബൈക്കുകൾക്കും തീയിട്ടു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തിൽ ആർഎഎഫ് ഉദ്യോഗസ്ഥരെ എത്തിക്കുകയായിരുന്നു.

ആറ് മണിക്കൂറിലധികം നീണ്ടുനിന്ന അക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം, ഐഎസ്എഫ് ചെയർമാനും പാർട്ടിയുടെ ഏക എംഎൽഎയുമായ നൗഷാദ് സിദ്ദിഖി കൊൽക്കത്തയിലെ എസ്പ്ലനേഡിന് പകരം രാംലീല മൈതാനത്ത് റാലി നടത്തി. റാലിക്കിടെ സിദ്ദിഖി ഭരണകക്ഷിയായ ടിഎംസി പാർട്ടിയെ ശക്തമായി വിമർശിച്ചു.

”ടിഎംസി വഖഫ് നിയമത്തെ എതിർക്കുന്നുണ്ടെങ്കിൽ, ബസന്തി ഹൈവേയിൽ വെച്ച് പോലീസ് ഞങ്ങളുടെ അനുയായികളെ തടഞ്ഞത് എന്തിനാണ്? അടിസ്ഥാനപരമായി, ടിഎംസി വഖഫ് നിയമത്തിനെതിരെ പ്രതിഷേധിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അവർക്ക് രാഷ്ട്രീയ ലാഭം മാത്രമെ ആവിശ്യമുള്ളു. പ്രതിസന്ധിയിലാകുമ്പോൾ, ശ്രദ്ധ തിരിക്കാൻ അവർ എപ്പോഴും ഡൽഹിയിലെ കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ്.” സിദ്ദിഖ് വ്യക്തമാക്കി.

”ഈ നിയമം മുസ്ലീങ്ങൾക്കെതിരായ വെറും ആക്രമണം മാത്രമല്ല, ഭരണഘടനയ്‌ക്കെതിരായ ആക്രമണം കൂടിയാണ്. ഇത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. ഈ നിയമത്തെ പിന്തുണയ്ക്കുന്ന സർക്കാരിനെ പുറത്താക്കുകയാണ് വേണ്ടത്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ഐഎസ്എഫ് ആരോപിച്ചു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞദിവസങ്ങളിൽ മുർഷിദാബാദ് ജില്ലയിൽ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. ജാഫ്രാബാദിൽ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വീടിനുള്ളിൽ അച്ഛനെയും മകനെയും കുത്തേറ്റനിലയിൽ കണ്ടെത്തുകയായിരുന്നു, എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് ഇരുവരും മരിച്ചു. അക്രമികൾ വീട് കൊള്ളയടിച്ച് ഇരുവരെയും കൊന്നശേഷം സ്ഥലംവിട്ടതായി മരിച്ചവരുടെ കുടുംബം പരാതിപ്പെട്ടു.

സാംസർഗഞ്ച് ബ്ലോക്കിലെ ധുലിയനിൽ ശനിയാഴ്ച്ച രാവിലെ ഒരാൾക്ക് വെടിയേറ്റിരുന്നു. അക്രമസംഭവങ്ങളിൽ ഇതുവരെ 118 പേർ അറസ്റ്റിലായി. റോഡ്, തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരുന്നു. അക്രമബാധിത മേഖലകളിൽ ഇന്റർനെറ്റ് സേവനവും വിച്ഛേദിക്കപ്പെട്ടിരുന്നു.Clash in Bhangar as Police Halt ISF March 

content summary; Violence Erupts in Bhangar as Police Block ISF’s March to Kolkata Over Waqf Law

Leave a Reply

Your email address will not be published. Required fields are marked *

×