സദാചാര പൊലീസിംഗിനെതിരെ പ്രതിഷേധവുമായി കേരളത്തില്‍ നടന്ന പ്രതീകാത്മക ചുംബന സമരങ്ങള്‍ രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഝാര്‍ഖണ്ഡില്‍ നടന്നിരിക്കുന്നത് പൊതുസ്ഥലത്തെ ചുംബന മത്സരമാണ്. ഈ ചുംബന മത്സരത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. വിവാഹിതരായ സ്ത്രീ – പുരുഷന്മാരാണ് ഡിസംബര്‍ ഒമ്പതിന് പാകുര്‍ ജില്ലയിലെ ലിറ്റിപാരയില്‍ മത്സരിച്ച് ചുംബിച്ചത്. 20 ദമ്പതികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഈ പരിപാടിയുടെ ലക്ഷ്യം വിവാഹമോചനം തടയുക എന്നതാണത്രേ. ചുംബന മത്സരത്തിനെതിരെ ഭരണകക്ഷിയായ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) എംഎല്‍എ സൈമണ്‍ മറാണ്ടി ചുംബന മത്സര പരിപാടിക്ക് എത്തിയിരുന്നു. സാന്താള്‍ ഗോത്രവിഭാഗത്തിനിടയില്‍ സാധാരണയാണ് ഇത്തരം പരിപാടികളെന്ന് സൈമണ്‍ മറാണ്ടി പറയുന്നു. വിവാഹ ബന്ധം വേര്‍പെടുത്തുന്ന പ്രവണത കൂടുന്നുണ്ട്. ഇത് തടയുന്നതിന്റേയും ദമ്പതിക്കിടിയില്‍ സ്‌നേഹം വളര്‍ത്തുന്നതിന്റേയും ഭാഗമാണ് ഈ നീക്കമെന്നും മറാണ്ടി പറഞ്ഞു. സാന്താളി ഭാഷയില്‍ ഈ ഉത്സവത്തിന്റെ പേര് ‘കിസ് ഓഫ് ലവ്’ എന്നാണ് എന്നും മറാണ്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം സാന്താള്‍ ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ പുരുഷനും സ്ത്രീയും പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറുന്ന പതിവില്ലെന്നാണ് ബിജെപിയുടെ അഭിപ്രായം.
ബസിന് കല്ലെറിയുന്നതും തല്ലി ഓടിക്കുന്നതും നല്ല സമരം; സ്നേഹചുംബനം തെറ്റും! കൊള്ളാം കേരളമേ…
മലയാളി പുരുഷന്‍ എന്ന സെക്സ് കള്ളന്‍; നളിനി ജമീല സംസാരിക്കുന്നു