April 20, 2025 |

ബെസോസിനെ വിമർശിക്കുന്ന ലേഖനം ഒഴിവാക്കി, രാജി വച്ച് വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ്

വാഷിം​​ഗ്ടൺ പോസ്റ്റിൽ 40 വർഷത്തിലേറെയായി റൂത്ത് മാ‍ർക്കസ് പ്രവ‍ർത്തിക്കുന്നു

വാഷിം​ഗ്​ഗൺ പോസ്റ്റിന്റെ ഉടമയും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ് പത്രത്തില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങളെ വിമര്‍ശിച്ച് എഴുതിയ കോളം സിഇഒ വില്‍ ലൂയിസ് ഒഴിവാക്കിയതിനെ തുടര്‍ന്ന് രാജിവച്ച് വാഷിംഗ്ടൺ പോസ്റ്റിലെ കോളമിസ്റ്റും എഡിറ്ററുമായ റൂത്ത് മാർക്കസ്.

അങ്ങേയറ്റം ദുഃഖത്തോടെയാണ് താൻ രാജിവയ്ക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് സഹപ്രവർത്തകർക്ക് അയച്ച ഇമെയിലിൽ മാർക്കസ് വ്യക്തമാക്കി. വാഷിം​​ഗ്ടൺ പോസ്റ്റിൽ 40 വർഷത്തിലേറെയായി റൂത്ത് മാ‍ർക്കസ് പ്രവ‍ർത്തിക്കുന്നു. എഡിറ്റോറിയൽ വിഭാ​ഗത്തിന്റെ പുതിയ തീരുമാനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് താൻ എഴുതിയ കോളം ചർച്ച ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് രാജിവയ്ക്കൽ നടപടി സ്വീകരിക്കുന്നതെന്ന് മാർക്കസ് പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തെയും സ്വതന്ത്ര വിപണിയെയും പിന്തുണയ്ക്കുന്ന എഴുത്തുകൾ മാത്രമേ ഇനി മുതൽ പ്രസിദ്ധീകരിക്കൂവെന്ന് ആമസോണിന്റെ സ്ഥാപകനും വാഷിം​ഗ്ടൺ പോസ്റ്റ് പത്രത്തിന്റെ ഉടമയുമായ ജെഫ് ബെസോസ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് ശേഷം പത്രത്തിന്റെ ഒപ്പീനിയൻ വിഭാ​ഗത്തിൽ നിന്ന് പുറത്തുപോകുന്ന ഏറ്റവും പ്രമുഖ എഴുത്തുകാരിയാണ് മാർക്കസ്. ‌‌‌‌‌‌‌‌‌‌ ഒപ്പീനിയൻ വിഭാഗത്തിന്റെ എഡിറ്ററായ ഡേവിഡ് ഷിപ്ലിയും മുമ്പ് രാജിവച്ചിരുന്നു. ജെഫ് ബെസോസിന്റെ പ്രഖ്യാപനത്തെ തുട‌ർന്ന് 48 മണിക്കൂറിനുള്ളിൽ 75,000 ആളുകളാണ് പത്രത്തിന്റെ സബ്സ്ക്രിപ്ഷൻ പിൻവലിച്ചത്.

രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ സഹപ്രവർത്തകർക്ക് അയച്ച ഇമെയിലിൽ ബെസോസിനും ലൂയിസിനും അയച്ച സന്ദേശങ്ങൾ കൂടി മാർക്കസ് ഉൾപ്പെടുത്തിയിരുന്നു. ആ സന്ദേശത്തിൽ ഇങ്ങനെ പരാമർശിക്കുന്നു, ഉടമകൾക്ക് വേണ്ടിയാവരുത് മാധ്യമപ്രവ‍ർത്തക തൂലിക ചലിപ്പിക്കേണ്ടത് പകരം അവർക്ക് ഉറപ്പുള്ള കാര്യങ്ങൾക്ക് വേണ്ടിയാവണം. ബെസോസിന്റെ പരിഷ്കരണങ്ങളോട് ബഹുമാനപൂർവ്വം വിയോജിക്കുന്നുവെന്ന് പരാമർശിച്ച് കൊണ്ട് ലേഖനം പിൻവലിച്ചത് കോളമിസ്റ്റുകളുടെ വ്യക്തി സ്വാതന്ത്രത്തെയും വായനക്കാരുടെ വിശ്വാസത്തെയും ഘനിക്കുന്നതാണെന്ന് മാർക്കസ് വ്യക്തമാക്കി. കോളമിസ്റ്റുകൾ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കാനും എഴുതാനുമുള്ള സ്വാതന്ത്ര്യമാണ് ഇവിടെ ഘനിക്കപ്പെടുന്നതെന്ന് മാർക്കസ് വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടിലേറെയായുള്ള തന്റെ മാധ്യമ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാവുന്നതെന്ന് മാർക്കസ് പറഞ്ഞു. പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ മാറ്റ് മുറെ സ്റ്റാഫ് അംഗങ്ങൾക്ക് ന്യൂസ് റൂമിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിച്ച് കൊണ്ട് ഒരു ഇമെയിൽ അയച്ച അതേ ദിവസം തന്നെയാണ് മാർക്കസിന്റെ രാജി പ്രഖ്യാപനവും. കഴിഞ്ഞ വർഷമാണ് പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി മാറ്റ് മുറെ സ്ഥാനമേൽക്കുന്നത്. പത്രത്തിന്റെ അച്ചടി വിഭാ​ഗത്തെ മറ്റു വിഭാ​ഗങ്ങളിൽ നിന്ന് വേർതിരിക്കുകയാണെന്നും ന്യൂസ് റൂം രീതി മാറ്റുകയാണെന്നും മുറെ തന്റെ ഇമെയിലിൽ പരാമർശിച്ചു. പുതിയ അവസരങ്ങൾ, സാങ്കേതിക വികസനങ്ങൾ എന്നിവ ഉപയോഗിച്ച് പത്രം വികസിക്കേണ്ടതുണ്ടെന്നും മുറെ എഴുതി. പത്രത്തിലെ പ്രധാന കേന്ദ്രമായ ദേശീയ ഡെസ്‌ക്, രാഷ്ട്രീയത്തിലും സർക്കാരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും യുണൈറ്റഡ് സ്റ്റേറ്റ്‌സിലുടനീളമുള്ള റിപ്പോർട്ടിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ രണ്ട് വകുപ്പുകളായി വിഭജിക്കുകയാണ്. പ്രേക്ഷകരുടെ വളർച്ചയിലും ദൃശ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മുതിർന്ന എഡിറ്റർ ഓരോ വകുപ്പിലും ഉണ്ടായിരിക്കുമെന്നും മുറെ പറഞ്ഞു.

content summary: A Washington Post columnist resigned after her opinion piece, which criticized owner Jeff Bezos, was rejected and asked to be rewritten.

 

Leave a Reply

Your email address will not be published. Required fields are marked *

×