February 14, 2025 |
Share on

ആര് നേടും ഗോള്‍ഡന്‍ ബൂട്ട്?

2024-25 സീസണിലെ പ്രീമിയര്‍ ലീഗ് ഗോള്‍ വേട്ടയില്‍ മുന്നിലുള്ളവര്‍

യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് ഇത്തവണ ആര് സ്വന്തമാക്കും? എന്തായാലും ഇത്തവണയും ഗോള്‍ഡന്‍ ബൂട്ട് നിലനിര്‍ത്തുകയെന്നത് ഹാരി കെയ്നിന് എളുപ്പമല്ല. 2023-24 സീസണില്‍ ബയേണ്‍ മ്യൂണിക്കിനായി 36 ഗോളുകള്‍ നേടിയാണ് കെയ്ന്‍ ആ നേട്ടം സ്വന്തമാക്കിയത്. പിന്നിലുണ്ടായിരുന്നത് 28 ഗോളുകള്‍ അടിച്ച സെര്‍ഹൗ ഗുയ്റാസിയും 27 ഗോളുകള്‍ വീതമുണ്ടായിരുന് എര്‍ലിംഗ് ഹാളന്‍ഡും കിലിയന്‍ എംബാപ്പെയുമായിരുന്നു. ഇത്തവണ കഥ വ്യത്യസ്തമാണ്. ഓരോ സീസണിലും പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ നേടുന്ന ഈ പുരസ്‌കാരത്തിന് നിലവില്‍ ആരൊക്കെയാണ് മത്സരരംഗത്തുള്ളതെന്ന് നോക്കാം.

മൊഹമ്മദ് സല

ലിവര്‍പൂളിന്റെ ഈജിപ്തഷ്യന്‍ കളിക്കാരന്‍ ഇതുവരെ 21 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇത് അഞ്ചാം തവണയാണ് പ്രീമിയര്‍ ലീഗിലെ ഒരു സീസണില്‍ സല 20 ല്‍ അധികം ഗോളുകള്‍ നേടുന്നത്.

എര്‍ലിംഗ് ഹാളണ്ട്

19 ഗോളുകളുമായി മഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാളണ്ട് രണ്ടമാതുണ്ട്

അലക്‌സാണ്ടര്‍ ഇസാക്, ക്രിസ് വുഡ്

17 ഗോളുകളുമായി ന്യൂകാസിലിന്റെ അലക്‌സാണ്ടര്‍ ഇസാകും, നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ക്രിസ് വുഡും മുന്നാമതായി നിലവിലുണ്ട്.

ബ്രയാന്‍ എംബ്യുമോ, കോള്‍ പാമെര്‍

ബ്രെന്റ്‌ഫോഡിന്റെ ബ്രയാന്‍ എംബ്യുമോ 14 ഗോളുകള്‍ നേടിയിട്ടുണ്ട്. ചെല്‍സിയയുടെ കോള്‍ പാമെറും ഇതേ ഗോളെണ്ണവുമായി ഒപ്പമുണ്ട്.

ജസ്റ്റിന്‍ ക്ലുവെര്‍ട്ട്, മത്യൂസ് കുന്യ, യോനെ വിസ്സ

ബോണ്‍മൗത്തിന് വേണ്ടി കളത്തിലുള്ള ജസ്റ്റിന്‍ ക്ലുവെര്‍ട്ട്, വോള്‍വെസിന്റെ മത്യൂസ് കുന്യ, ബ്രെന്റ്‌ഫോര്‍ഡിന്റെ യോനെ വിസ്സ എന്നിവര്‍ക്ക് നിലവില്‍ 11 ഗോളുകള്‍ വീതമുണ്ട്.

ഓലി വാട്കിന്‍സ്, ഷോണ്‍-ഫിലിപ്പ് മറ്റെറ്റ

10 ഗോളുകള്‍ വിതമാണ് ഒലീ വാട്കിന്‍സും മറ്റെറ്റയും നേടിയിരിക്കുന്നത്. ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടിയാണ് വാട്കിന്‍സ് കളത്തില്‍ ഉള്ളത്. ക്രിസ്റ്റല്‍ പാലസിന്റെ താരമാണ് മറ്റെറ്റ.

ലിവര്‍പൂള്‍ താരങ്ങളായ ലൂയിസ് ഡയസ്, കോഡി ഗാകോപോ, ടോട്ടന്‍ഹാമിന്റെ ജെയിംസ് മാഡിസണ്‍ എന്നിവര്‍ക്ക് എട്ട് ഗോളുകള്‍ വീതമുണ്ട്.

ഏഴ് ഗോളുകളുമായി ഈ നിരയില്‍ ഉള്ളവര്‍ ഇവരാണ്; ജോണ്‍ ജുറാന്‍(ആസ്റ്റന്‍ വില്ല), ഫില്‍ ഫോഡെന്‍(മാഞ്ചസ്റ്റര്‍ സിറ്റി), അലക്‌സ് ഉവോബി(ഫുള്‍ഹാം), ബ്രണ്ണന്‍ ജോണ്‍സന്‍(ടോട്ടെന്‍ഹാം), അന്റോണി സെമെന്യോ(ബോണ്‍മൗത്ത്), ഡൊമനിക് സൊളാങ്ക്(ടോട്ടന്‍ഹാം), ജോര്‍ഗന്‍ സ്ട്രാന്‍ഡ് ലാര്‍സന്‍(വോള്‍വ്‌സ്), ജാമി വാര്‍ഡി(ലെസ്റ്റര്‍), നോനി മഡ്യൂക്(ചെല്‍സിയ).

അമദ് ഡിയല്ലോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ആന്റണി ഗോര്‍ഡന്‍ (ന്യൂകാസില്‍), ഡെജന്‍ കുലുസെവ്സ്‌കി (ടോട്ടനം), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (ആഴ്സനല്‍), ഡാംഗോ ഔട്ടാര (ബോണ്‍മൗത്ത്), മോര്‍ഗന്‍ റോജേഴ്സ് (ആസ്റ്റണ്‍ വില്ല), കെവിന്‍ ഷാഡ് (ബ്രന്റ്ഫോര്‍ഡ്), സണ്‍ ഹ്യൂങ്-മിന്‍ (ടോട്ടെന്‍ഹാം). ), ഡാനി വെല്‍ബെക്ക് (ബ്രൈടണ്‍), ഇലിമാന്‍ എന്‍ഡിയയെ (എവര്‍ട്ടണ്‍), ജറോഡ് ബോവന്‍ (വെസ്റ്റ് ഹാം) എന്നിവര്‍ ഇതുവരെ ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്.  Who will win the Golden Boot? Premier League goal chasers for the 2024 25 season

Content Summary; Who will win the Golden Boot? Premier League goal chasers for the 2024 25 season

×