നീണ്ട കാർ യാത്രയിലോ ട്രെയിൻ യാത്രയിലോ ഒക്കെ തലേദിവസം മതിയായ ഉറക്കം ലഭിച്ചിട്ടും പിന്നെയും വണ്ടിയിലിരുന്ന് ഉറക്കം തൂങ്ങാറുണ്ടോ നിങ്ങൾ? ഇത് ഒരു സാധാരണ അനുഭവമാണ്, യാത്രയിൽ ഒന്ന് മയങ്ങാനുള്ള ത്വര നമ്മുടെ ശരീരത്തിനുണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇതിന് കാരണമാകുന്ന ചില പ്രവർത്തനങ്ങൾ ഏതൊക്കെയെന്ന് നോക്കാം. why some of us feel sleepy in cars and trains
കാറിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ പലരും അമിതമായി ഉറങ്ങുന്നതായി കാണാം, ഇത് പാരിസ്ഥിതികവും വ്യക്തിപരവുമായ നിരവധി കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നതാണെന്ന് പഠനങ്ങൾ പറയുന്നു.
റിതമിക് മോഷൻ: ചലിക്കുന്ന വാഹനത്തിൻ്റെ നീണ്ടു നിൽക്കുന്നതും കുറഞ്ഞ ആയത്തിലുള്ളതുമായ വൈബ്രേഷനുകൾ ആളുകളെ ഉറങ്ങാൻ സഹായിക്കുന്നു. തൊട്ടിലിൽ ആട്ടുമ്പോൾ കുഞ്ഞുങ്ങൾ ഉറങ്ങിപ്പോകുന്ന രീതിക്ക് സമാനമാണിത്.
ശബ്ദവും കുറഞ്ഞ സെൻസറി ഇൻപുട്ടും: വാഹനത്തിനുള്ളിലെ സ്ഥിരമായ വൈറ്റ് നോയ്‌സ്, കുറഞ്ഞ ഓഡിറ്ററി, വിഷ്വൽ ഉത്തേജനം എന്നിവയുമായി സംയോജിപ്പിച്ച് ജാഗ്രതയെ മന്ദമാക്കുകയും മയക്കത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ ചെയ്യേണ്ടതില്ലാത്തതിനാൽ തലച്ചോർ പെട്ടെന്നുള്ള ഉറക്കത്തിലേക്ക് നമ്മെ നയിക്കും.
പ്രകൃതിദത്ത പ്രകാശത്തിൻ്റെ അഭാവം: ഒരു കാറിൻ്റെയോ ട്രെയിനിൻ്റെയോ അടഞ്ഞ അന്തരീക്ഷം നാച്ചുറൽ ലൈറ്റ് അകത്ത് കടക്കുന്നതിലെ പരിമിതിയാണ്. നമ്മുടെ ഉറക്കത്തിന്റെയും-ഉണർവിന്റെയും ചക്രം നിയന്ത്രിക്കാൻ ശരീരം സൂര്യപ്രകാശത്തെയാണ് ആശ്രയിക്കുന്നത്. വെളിച്ചത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമ്പോൾ നമ്മൾ കൂടുതൽ വേഗത്തിൽ ഉറങ്ങാൻ പ്രാപ്തരാകും.
ക്ഷീണവും ഉറക്കമില്ലായ്മയും: ക്ഷീണവും ഉറക്കക്കുറവും അനുഭവപ്പെടുന്ന ആളുകൾ യാത്രയ്ക്കിടയിൽ കൂടുതൽ എളുപ്പത്തിൽ ഉറങ്ങുന്നതായി കാണാൻ സാധിക്കുന്നു. ഇതിലൂടെ ശരീരം വിശ്രമിക്കാനുള്ള ഏത് അവസരവും പ്രയോജനപ്പെടുത്തുന്നതായി കാണാം, പ്രത്യേകിച്ച് ശാന്തമായ അന്തരീക്ഷത്തിൽ.
ഏകാഗ്രത: യാത്രാവേളയിൽ വായന, ജോലി, സംഭാഷണം തുടങ്ങിയ ഉത്തേജക പ്രവർത്തനങ്ങളുടെ അഭാവം എന്നിവ മനസ്സിനെ മയക്കത്തിലേക്ക് നയിക്കും. ദീർഘദൂര യാത്രകളിൽ ആയാസകരമായ ജോലികളെന്നുമില്ലാത്തതിനാൽ പെട്ടെന്ന് ഉറക്കം വരാൻ സാധിക്കുന്നു.
എല്ലാവർക്കും ഈ അവസ്ഥ സംഭവിക്കാറുണ്ടോ?
യാത്ര ചെയ്യുമ്പോൾ എല്ലാവർക്കും ഉറക്കം വരണമെന്നില്ല. ഉറക്ക ശീലങ്ങൾ, സുഖസൗകര്യങ്ങൾ, ചലനത്തോടുള്ള വ്യക്തിപരമായ സഹിഷ്ണുത തുടങ്ങിയ ഘടകങ്ങൾ യാത്രയ്ക്കിടെയുള്ള ഉറക്കത്തെ സ്വാധീനിക്കുന്നു.
സെൻസിറ്റീവ് ആയ ആളുകൾക്കാണ് മയക്കം അനുഭവപ്പെടാനുള്ള സാധ്യത കൂടുതൽ. അതേസമയം, ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതോ, പുസ്തകങ്ങൾ വായിക്കുന്നതോ പോലുള്ള ഉത്തേജക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് യാത്രാ സംബന്ധമായ ഉറക്കക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്. കൂടാതെ, നന്നായി വിശ്രമിക്കുന്ന വ്യക്തികൾ യാത്രയിലായിരിക്കുമ്പോൾ മയക്കത്തിനുള്ള സാധ്യത കുറവാണ്. why some of us feel sleepy in cars and trains
Content summary; why some of us feel sleepy in cars and trains