December 09, 2024 |

അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം നീതി; ഒടുവിൽ 88-ാം വയസിൽ ഇവോ ഹകമറ്റയ്ക്ക് മോചനം

ചെയ്യാത്ത തെറ്റിന് ബലി നൽകിയ നീണ്ട 46 വർഷങ്ങൾ 

അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം, നീതി ലഭിച്ചിരിക്കുകയാണ് ഇവോ ഹകമറ്റയെന്ന ജപ്പാൻകാരന്. ചെയ്യാത്ത തെറ്റിന്‌ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട 46 വർഷങ്ങളാണ് അദ്ദേഹത്തിന് ബലി നൽകേണ്ടി വന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവ് പുള്ളി ആയിരുന്നു ഇവോ ഹകമറ്റ. മിസോ ടാങ്കിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട ഒരു ജോടി ട്രൗസറും നിർബന്ധിതമായി റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റസമ്മതവുമാണ് 1960 -കളിൽ ഇവോ ഹകമറ്റയെ വധശിക്ഷയിലേക്ക് തള്ളിവിട്ടത്.  longest-serving death row inmate

സെപ്റ്റംബർ 26 വ്യാഴാഴ്ചയാണ് ജാപ്പനീസ് കോടതി 88 കാരനായ ഇവോ ഹകമറ്റയെ കുറ്റവിമുക്തനാക്കിയത്. 1968 -ൽ ഒരു കുടുംബത്തെ കൊലപ്പെടുത്തിയതിന് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ജപ്പാനിലെ നീതിന്യായ വ്യവസ്ഥയിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുകയും രാജ്യത്ത് വധശിക്ഷ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിലേക്ക് നയിക്കുകയും ചെയ്ത ഒരു നീണ്ട നിയമയുദ്ധമാണ് ഇതോടെ അവസാനിക്കുന്നത്.

ഇവോ ഹകമറ്റയെ ശിക്ഷിക്കാൻ തെളിവായി കണ്ടെത്തിയ രക്തം പുരണ്ട വസ്ത്രം കൊലപാതകം നടന്ന് വളരെക്കാലത്തിനുശേഷം വ്യാജമായി സൃഷ്ടിച്ചെടുത്തത് ആണെന്ന് കണ്ടെത്തുകയായിരുന്നു, എന്ന് ജപ്പാനിലെ ഷിസുവോക ജില്ലാ കോടതിയിലെ ജഡ്ജി കുനി സുനീഷി വിധിച്ചു.

‘ ഒരു വർഷത്തിലേറെയായി മിസോയിൽ മുക്കിവച്ചിരുന്നെങ്കിൽ രക്തക്കറകൾ അപ്പോഴും ചുവപ്പായിരിക്കുമെന്ന് കോടതിക്ക് വിശ്വസിക്കാൻ കഴിയില്ല. കുറ്റകൃത്യം നടന്ന് വളരെക്കാലത്തിനുശേഷം അന്വേഷകർ ടാങ്കിൽ രക്തക്കറകൾ പുരണ്ട വസ്ത്രം വച്ചതാകാം’ എന്ന് ” കുനി സുനേഷി പറഞ്ഞു.

അക്കാലത്ത് പ്രൊഫഷണൽ ബോക്‌സറായിരുന്ന ഹകമത, 1961-ൽ വിരമിക്കുകയും ജപ്പാനിലെ ഷിസുവോക്കയിലെ സോയാബീൻ സംസ്‌കരണ പ്ലാൻ്റിൽ ജോലി ചെയ്യാൻ തുടങ്ങവെ ആണ് അദ്ദേഹത്തിൻ്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

അഞ്ച് വർഷത്തിന് ശേഷം, ജൂണിൽ, അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനും ഭാര്യയും അവരുടെ രണ്ട് മക്കളും അവരുടെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹമോചിതനും ബാറിൽ ജോലി ചെയ്തിരുന്ന ഇവോ ഹകമറ്റയാണ് പ്രധാന പ്രതി എന്ന് പോലീസ് വിധിയെഴുതി.

ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇവോ ഹകമറ്റ ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും കുറ്റസമ്മതം നടത്താൻ പൊലീസ് നിർബന്ധിക്കുകയായിരുന്നുവെന്ന് ഇവോ ഹകമറ്റ മൊഴി മാറ്റി.

പോലീസ് കൃത്രിമ തെളിവുകളുണ്ടാക്കിയാണ് കുറ്റം ചുമത്തിയത് എന്ന് ആവർത്തിച്ച് ആരോപിച്ചിട്ടും ജഡ്ജിമാരുടെ തീരുമാനത്തിൽ അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു. അന്നുമുതൽ തൻ്റെ നിരപരാധിത്വത്തിന് വേണ്ടി പോരാടുകയാണ് ഇവോ ഹകമറ്റ.

പോലീസ് കണ്ടെത്തിയ ട്രൗസറിൽ നിന്ന് ശേഖരിച്ച രക്തത്തിൻ്റെ ഡിഎൻഎ പരിശോധനയിൽ പൊരുത്തമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ഷിസുവോക ജില്ലാ കോടതി 2014 -ൽ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ ടോക്കിയോ ഹൈക്കോടതി ആദ്യം പുനരന്വേഷണത്തിനുള്ള അഭ്യർത്ഥന റദ്ദാക്കി, എന്നാൽ 2023 ൽ ജപ്പാനിലെ സുപ്രീം കോടതിയിൽ നിന്നുള്ള ഉത്തരവിൽ ഇവോ ഹകമറ്റയ്ക്ക് രണ്ടാമത്തെ അവസരം നൽകാൻ സമ്മതിച്ചു. നീതിന്യായ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് പ്രകാരം 99% കേസുകളും ശിക്ഷിക്കപ്പെടുന്നതിന് കാരണമാകുന്ന ജപ്പാനിൽ പുനർവിചാരണകൾ വളരെ അപൂർവമാണ്.

ചോദ്യം ചെയ്യപ്പെടുന്ന നീതിന്യായ വ്യവസ്ഥ

കുറ്റക്കാരനല്ലെന്ന വിധി കേട്ടപ്പോൾ തനിക്ക് കരച്ചിൽ അടക്കാനായില്ലെന്നും ഹകമതയുടെ 91 വയസ്സുള്ള സഹോദരി ഹിഡെക്കോ പറഞ്ഞു.

‘ ഇവോ ഹകമറ്റ കുറ്റക്കാരനല്ലെന്ന് ജഡ്ജി പറഞ്ഞപ്പോൾ, അത് എനിക്ക് ഒരു അനുഗ്രഹമായാണ് അനുഭവപ്പെട്ടത് ‘ തൻ്റെ സഹോദരൻ്റെ നിരപരാധിത്വത്തിനുവേണ്ടി തൻ്റെ ജീവിതത്തിൻ്റെ പകുതിയിലേറെയും പോരാടിയ ഹിഡെക്കോ പറഞ്ഞു.

ഇവോ ഹകമറ്റയുടെ അഭിഭാഷകൻ ഹിഡെയോ ഒഗാവ 58 വർഷം നീണ്ട പോരാട്ടം എന്നാണ് വിശേഷിപ്പിച്ചത്.

വർഷങ്ങൾക്ക് ശേഷം നീതി ലഭിച്ചെങ്കിലും ഇവോ ഹകമറ്റയുടെ മാനസികാരോഗ്യം വഷളായ അവസ്ഥയിലാണ്. അദ്ദേഹമിപ്പോൾ തൻ്റെ സ്വന്തം ലോകത്തിൽ ജീവിക്കുന്നതെന്ന്, ഹിഡെക്കോ പറഞ്ഞു. അവൻ അപൂർവ്വമായി മാത്രമേ സംസാരിക്കാറുള്ളൂ മറ്റുള്ളവരോട് താൽപ്പര്യം കാണിക്കുന്നില്ലെന്നും അവൾ വിശദീകരിച്ചു. ചിലപ്പോൾ അവൻ സന്തോഷത്തോടെ പുഞ്ചിരിക്കും, യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായതിനാൽ ഞങ്ങൾ വിചാരണയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല എന്നും ഹിഡെക്കോ കൂട്ടിച്ചേർത്തു.

ജപ്പാനിലെ നീതിന്യായ വ്യവസ്ഥയിലെ വിശാലമായ പ്രശ്‌നങ്ങളിലേക്കും ഇവോ ഹകമറ്റയുടെ കേസ് ശ്രദ്ധ ആകർഷിച്ചു, രാജ്യം വധശിക്ഷ നിർത്തലാക്കാനുള്ള ശക്തമായ കാരണമാണ് അദ്ദേഹത്തിൻ്റെ കേസെന്ന് ചിലർ വാദം ഉന്നയിക്കുന്നത്.

‘ ഞാൻ വധശിക്ഷയ്ക്ക് എതിരാണ്, കുറ്റവാളികളും മനുഷ്യരാണ് എന്നും ഹിഡെക്കോ പറഞ്ഞു. ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെൻ്ററിലെ വിവരങ്ങൾ പ്രകാരം, 2023-ൽ വധശിക്ഷ നടപ്പാക്കിയില്ലെങ്കിലും, അമേരിക്കയ്ക്ക് പുറത്ത് വധശിക്ഷ നിലനിർത്തുന്ന ഏക ജി7 രാജ്യമാണ് ജപ്പാൻ.

കുറ്റം സമ്മതിക്കാൻ പ്രതികളെ ഭീഷണിപ്പെടുത്തുകയോ കൃത്രിമം കാണിക്കുകയോ ചെയ്‌താൽ പോലും, പിന്തുണയ്‌ക്കുന്ന തെളിവുകൾ തേടുന്നതിന് മുമ്പ് കുറ്റസമ്മതം നടത്താൻ ജാപ്പനീസ് പ്രോസിക്യൂട്ടർമാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ഇവോ ഹകമറ്റയുടെ കേസിൽ ഉൾപ്പെട്ടിട്ടില്ലാത്ത മുൻ പ്രോസിക്യൂട്ടർ ഹിരോഷി ഇച്ചിക്കാവ പറഞ്ഞു. കുറ്റസമ്മതത്തിന് ഊന്നൽ നൽകുന്നതാണ് ജപ്പാനെ ഇത്രയും ഉയർന്ന ശിക്ഷാ നിരക്ക് നിലനിർത്താൻ അനുവദിക്കുന്നതെന്ന് ഇച്ചിക്കാവ പറഞ്ഞു.

നീണ്ട പോരാട്ടം

തെളിവായി കണ്ടെത്തിയ വസ്ത്രത്തിൻ്റെയും കുറ്റസമ്മതത്തിൻ്റെയും അടിസ്ഥാനത്തിലാണ് 46 വർഷമായി, ഇവോ ഹകമറ്റയെ തടവിലാക്കപ്പെട്ടത്. ഡിഫൻസ് അറ്റോർണിയുടെ സാന്നിധ്യമില്ലാതെ 23 ദിവസത്തേക്ക് ഇവോ ഹകമറ്റയെ 12 മണിക്കൂറിലധികം ചോദ്യം ചെയ്യുകയും ചെയ്തുവെന്ന് ഇവോ ഹകമറ്റയുടെ അഭിഭാഷകൻ ഒഗാവ സിഎൻഎന്നിനോട് പറഞ്ഞു. ഇവോ ഹകമറ്റയുടെ കേസ് ജപ്പാനിലെ ക്രിമിനൽ നീതി സിസ്റ്റവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളുടെ പ്രതീകമാണ് എന്ന് ആംനസ്റ്റി ഇൻ്റർനാഷണലിലെ ഡെത്ത് പെനാൽറ്റി അഡൈ്വസർ ചിയാര സാൻജിയോർജിയോ പറഞ്ഞു.

ജപ്പാനിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ ഏകാന്ത തടവറയിൽ തടവിലാക്കാറുണ്ടെന്ന് ചിയാര സാംജിയോർജിയോ പറഞ്ഞു.

യാതൊരു മുന്നറിയിപ്പും കൂടാതെ വധശിക്ഷകൾ രഹസ്യമായി നടത്തുക, കൂടാതെ വധശിക്ഷ നടപ്പാക്കിയതിന് ശേഷം മാത്രമേ കുടുംബങ്ങളെയും അഭിഭാഷകരെയും അറിയിക്കുകയുള്ളൂ. ചെയ്യാത്ത കുറ്റത്തിന് തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ജയിലഴിയിക്ക് പിന്നിൽ പലരും ഇവോ ഹകമറ്റയെ പോലെ ചെലവഴിക്കുന്നുണ്ട്.

വിധി പ്രസ്താവിച്ച ശേഷം, വ്യക്തമായി വികാരാധീനനായ ജഡ്ജി, ഹിഡെക്കോയോട് മാപ്പ് പറഞ്ഞതായി എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. “ഇത്രയും സമയമെടുത്തതിൽ കോടതി വളരെ ഖേദിക്കുന്നു.” എന്നാണ് കോടതി പറഞ്ഞത്.

content summary;  He’s the world’s longest-serving death row inmate. A court just exonerated him.

Advertisement
×