July 24, 2026 |
Share on

ബാബ രാംദേവിനെ നൃത്തം ചവിട്ടാന്‍ വിളിച്ച് വിയര്‍ത്തുപോയ രണ്‍വീര്‍ സിങ്

രാംദേവ് കഠിനങ്ങളായ യോഗാഭ്യാസങ്ങള്‍ പുറത്തെടുത്തപ്പോള്‍ പരാജയം സമ്മതിച്ച രണ്‍വീര്‍ പിന്‍വാങ്ങി

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിന് ഒരു ഗംഭീര അക്കിടി പറ്റി. ആജ് തക് ചാനലിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയ രണ്‍വീര്‍ കൂടെ എത്തിയ യോഗാചാര്യന്‍ ബാബാ രാംദേവിനെ തന്റെ കൂടെ നൃത്തം ചവിട്ടാന്‍ വിളിച്ചു. തനിക്ക് നൃത്തം അറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയ രാംദേവിനെ നിര്‍ബന്ധിച്ച് ബാജിറാവു മസ്താനിയിലെ ഗാനത്തിന് ചുവടുവയ്ക്കാന്‍ രണ്‍വീര്‍ എത്തിച്ചു. ഒടുവില്‍ രണ്‍വീറിനൊപ്പം യോഗ മുറകള്‍ നൃത്ത രൂപത്തില്‍ അവതരിപ്പിച്ച രാംദേവ് താരത്തിന് ഒരു പണിയും കൊടുത്തു.

തന്റെ കൂടെ യോഗചെയ്യാനുള്ള ക്ഷണം സ്വീകരിച്ച രണ്‍വീര്‍ ശരിക്കും വെള്ളം കുടിച്ചുപോയി. രാംദേവ് കഠിനങ്ങളായ യോഗാഭ്യാസങ്ങള്‍ പുറത്തെടുത്തപ്പോള്‍ പരാജയം സമ്മതിച്ച രണ്‍വീര്‍ പിന്‍വാങ്ങി. പരാജയപ്പെട്ട താരത്തെ എടുത്തുയര്‍ത്തി രണ്ടുവട്ടം അന്തരീഷത്തില്‍ വട്ടം കറക്കിയതിനുശേഷമാണ് രാംദേവ് താഴെ നിര്‍ത്തിയത്. ഇത്രയും ചെയ്തിട്ടും യതോരു ക്ഷീണവുമില്ലാതെ നില്‍ക്കുന്ന രാംദേവിനോട് ‘താങ്കളുടെ ജീവിതം സിനിമയാക്കുമ്പോള്‍ തനിക്ക്് രാംദേവായി അഭിനയിക്കണമെന്നും പറഞ്ഞാണ് രണ്‍വീര്‍ പിന്‍വാങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

×