1932 മാര്‍ച്ച് 01: ലിന്‍ഡ്ബര്‍ഗ് ബേബിയെ തട്ടികൊണ്ടുപോയി

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ കുറ്റകൃത്യമായ വൈമാനികരംഗത്തെ ഹീറോ ചാള്‍സ് ലിന്‍ഡ്ബര്‍ഗിന്റെ 20 മാസം പ്രായമുള്ള ചാള്‍സ് ലിന്‍ഡ്ബര്‍ഗ് മൂന്നാമനെ ഹോപ്പ്‌വെല്ലിലെ (ന്യൂജേഴ്‌സി) സ്വന്തം ബംഗ്ലാവില്‍ നിന്ന് തട്ടികൊണ്ടുപോയത് 1932-ലെ ഈ ദിവസമായിരുന്നു

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ കുറ്റകൃത്യമായ വൈമാനികരംഗത്തെ ഹീറോ ചാള്‍സ് ലിന്‍ഡ്ബര്‍ഗിന്റെ 20 മാസം പ്രായമുള്ള ചാള്‍സ് ലിന്‍ഡ്ബര്‍ഗ് മൂന്നാമനെ ഹോപ്പ്‌വെല്ലിലെ (ന്യൂജേഴ്‌സി) സ്വന്തം ബംഗ്ലാവില്‍ നിന്ന് തട്ടികൊണ്ടുപോയത് 1932-ലെ ഈ ദിവസമായിരുന്നു. ‘ഒരു വലിയ കഥയുടെ ചുരളഴിക്കല്‍’ എന്നാണ് ഈ തട്ടികൊണ്ടുപോകലിനെയും അന്വേഷണത്തെയും പറ്റി ന്യൂസ് റിപ്പോര്‍ട്ടര്‍ എച്ച് എല്‍ മെന്‍കെന്‍ എഴുതിയത്. നിയമം പഠിക്കുന്നവര്‍ വിഷയാനുബന്ധമായി പരിശോധിക്കുന്ന ഒന്നാണ് ‘നൂറ്റാണ്ടിലെ അന്വേഷണം’. ഈ കുറ്റകൃത്യത്തെ തുടര്‍ന്ന് ലിന്‍ഡ്ബര്‍ഗ് നിയമം എന്നു വിളിക്കുന്ന ഫെഡറല്‍ കിഡ്‌നാപ്പിംഗ് ആക്ട് കോണ്‍ഗ്രസ് പാസാക്കി.

1927-ല്‍ വിമാനത്തില്‍ ആദ്യമായി ഒറ്റക്ക് അറ്റ്‌ലാന്‍ഡിക് സമുദ്രം മുറിച്ച് കടന്ന ലിന്‍ഡ്ബര്‍ഗ് ആഗോള താരമായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഈ സംഭവം. തട്ടികൊണ്ടുപോകലിന് ശേഷം ലിന്‍ഡ്ബര്‍ഗിന്റെ ഭാര്യ അന്നയ്ക്ക് മകന്റെ മുറിയില്‍ നിന്ന് 50,000 ഡോളറാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത് ലഭിച്ചിരുന്നു. പ്രതികള്‍ ഒരു ഏണി ഉപയോഗിച്ച് ബംഗ്ലാവിന്റെ രണ്ടാം നിലയിലെ ജനലിലൂടെ അകത്ത് കടന്നത്തിന്റെ മണ്ണിന്റെ ചെരുപ്പടയാളം മുറിയില്‍ പതിഞ്ഞിരുന്നു. ലിന്‍ഡ്ബര്‍ഗിനെ സഹായിക്കാന്‍ എത്തിയവരുടെ തിരക്കും വ്യാജതെളിവുകളും കാരണം അന്വേഷണം വെള്ളത്തിലായി. ജയിലില്‍ നിന്നുള്ള അല്‍ കാപ്പ്‌വണ്‍ താന്‍ അവിടിരുന്നു സഹായിക്കാമെന്നായിരുന്നു പറഞ്ഞത്. അന്വേഷകര്‍ മൂന്ന് ദിവസം അന്വേഷിച്ചിട്ടും പ്രതികളുടെ ഒരു വിവരവും ലഭിച്ചില്ല. ആ ്അവസരത്തില്‍ പ്രതികള്‍ 70,000 ഡോളര്‍ ആവിശ്യപ്പെട്ട് പുതിയ കത്തുകൂടി എത്തി. കത്തില്‍ പ്രതികള്‍, എവിടെ വച്ച് എപ്പോള്‍ പണം നല്‍കണമെന്നും നിര്‍ദേശങ്ങള്‍ കൂടി വച്ചിരുന്നുവെന്നു കുട്ടി മാസ്ച്യൂസ്റ്റാറ്റിലെ കടല്‍ തിരത്തുള്ള നെള്ളി എന്ന ബോട്ടിലായിരുന്നുവെന്നുമാണ് ലിന്‍ഡ്ബര്‍ഗ് പറയുന്നത്. പക്ഷെ സമഗ്രഹ അന്വേഷണത്തിനൊടുവിലും ബോട്ടിലും സമീപ പ്രദേശങ്ങളിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. അവസാനം ലിന്‍ഡ്ബര്‍ഗ് ബംഗ്ലാവിന്റെ പരിസരത്ത് കുട്ടിയുടെ ശരീരം കണ്ടെത്തി. തട്ടികൊണ്ടുപോയ രാത്രിയില്‍ തന്നെ പ്രതികള്‍ കുട്ടിയെ കൊന്ന് ബംഗ്ലാവില്‍ നിന്ന് ഒരു മൈല്‍ അകലെ ഉപേക്ഷിച്ചിരുന്നു. ഹൃദയഭേദകമായ ഈ സംഭവത്തിന് ശേഷം ലിന്‍ഡ്ബര്‍ഗ് ജമ്പതികള്‍ ഈ ബംഗ്ലാവ് ചാരിറ്റി ഗ്രൂപ്പിന് ദാനം നല്‍കി അവര്‍ അവിടെ നിന്ന് പോയി.

ലിന്‍ഡ്ബര്‍ഗ് മൂന്നാമന്‍(കൊല്ലപ്പെട്ട കുട്ടി), ചാള്‍സ് ലിന്‍ഡ്ബര്‍ഗ്, അന്ന ലിന്‍ഡ്ബര്‍ഗ്

തട്ടികൊണ്ടുപോകല്‍ കേസിനെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ട് പോയികൊണ്ടിരുന്ന സമയത്ത് 1934 സെപ്റ്റംബറില്‍ ഒരു ബില്‍ കേസിന് വഴിതിരിവായി. ബില്ലില്‍ എഴുതിയിരുന്ന ലൈസന്‍സ് നമ്പര്‍ കണ്ടപ്പോള്‍ ഒരു ഗ്യാസ് സ്‌റ്റേഷനിലെ സഹായി കുറ്റം സമ്മതിച്ചു, ഇയാള്‍ പ്രതിയെന്ന് സംശയിക്കപ്പെട്ട ഡ്രൈവറായിരുന്നു. ഇത് ഒരു ജര്‍മ്മന്‍ അഭയാര്‍ഥിയും മരപണിക്കാരനുമായ ബ്രൂണോ ഹാപ്പ്റ്റ്മാനെ പിടികൂടാന്‍ സഹായിച്ചു. ഇയാളുടെ വീട് പരിശോധിച്ചതില്‍ നിന്ന് ലിന്‍ഡ്ബര്‍ഗിന്റെ കൈയില്‍ നിന്ന് തട്ടിയ പണത്തിന്റെ ഒരു ഭാഗം കണ്ടെത്തി. ബ്രൂണോ പറയുന്നത് ഒരു സുഹൃത്ത് നല്‍കിയ പണം സൂക്ഷിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ അല്ലാതെ കുറ്റകൃത്യത്തില്‍ യതൊരു പങ്കുമില്ലെന്നാണ്. പ്രധാന തെളിവുകള്‍- തട്ടിയ പണവും, കൈയക്ഷരം പരിശോധിച്ച വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തിയത് എഴുതിയത് ബ്രൂണോ തന്നെയാണെന്നുമാണ്. ഈ തെളിവുകളുടെ ബലത്തിലും പൊതുജന വികാരത്തില്‍ നിന്നുണ്ടായ സമ്മര്‍ദത്തിലും പ്രതി ബ്രൂണോ തന്നെയാണെന്ന് വിധിച്ച് അയാള്‍ക്ക് 1936-ല്‍ വൈദ്യൂതി ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പാക്കി.

ബ്രൂണോ ഹാപ്പ്റ്റ്മാന്‍

അഴിമുഖം ഡെസ്ക്:
Leave a Comment