അഴിമുഖം പ്രതിനിധി
സര്‍ക്കാരിനെ വിമര്‍ശിച്ച മുന്‍ കണ്‍സ്യൂമര്‍ഫെഡ് എം.ഡി ടോമിന്‍ തച്ചങ്കരിക്കെതിരെ നടപടിയെടുക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കി. സഹകരണവകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിയിന്മേലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപടിയ്ക്കനുമതി നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഡിജിപി ടി.പി സെന്‍കുമാര്‍ ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തച്ചങ്കരിക്കെതിരെ തുടര്‍നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി അനുമതി നല്‍കിയത്. എം ഡി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ശേഷം തിരുവനന്തപുരത്തെ അദ്ധ്യാപക ഭവനില്‍ നടന്ന യോഗത്തിലാണ് തച്ചങ്കരി സര്‍ക്കാരിനെയും വകുപ്പ് മന്ത്രിയെയും വിമര്‍ശിച്ചത്.
This post was last modified on December 27, 2016 3:26 pm
Leave a Comment