ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍ നിങ്ങളാണ് ശരി

നാടകം അവസാനിക്കുന്നത് 'അണ്ടര്‍വയറിന്റെ സ്‌നേഹം രാജ്യസ്‌നേഹമല്ല' എന്ന് പറഞ്ഞ് കപട രാജ്യസേനേഹത്തെ രൂക്ഷവിമര്‍ശനം നടത്തിയാണ്

സംവിധായകന്‍ കമലിനോട് പാക്കിസ്ഥാനിലേക്ക് പോകണമെന്നാവശ്യപ്പെടുന്ന സംഘപരിവാര്‍/ബിജെപി നേതാക്കളുടെ ഭീഷണിക്കെതിരെ നടന്‍ അലന്‍സിയറിന്റെ (മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ആര്‍ട്ടിസ്റ്റ് ബേബി) ഒറ്റയാള്‍ പ്രതിഷേധം. കാസര്‍ഗോഡ് വച്ചായിരുന്നു തെരുവു നാടകം പോലെ തന്റെ പ്രതിഷേധം അലന്‍സിയര്‍ അറിയിച്ചത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റെ പ്രതിഷേധമെന്ന് അലന്‍സിയര്‍ പറഞ്ഞു. ബസിലും റോഡിലുമായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.

അലന്‍സിയറിന്റെ പ്രതിഷേധം മീഡിയ വണിന്റെ വീഡിയോ

അലന്‍സിയറിന്റെ വാക്കുകള്‍-‘ ഇത് എന്റെ പ്രതിഷേധമല്ല. പ്രതിരോധമാണ്. ഞാനൊരു ആക്ടറാണ്. ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യനാണ്. തണുപ്പു കൂടുമ്പോള്‍ പുതപ്പെടുത്തു മൂടുകയും ചൂടുകൂടുമ്പോള്‍ ഫാനിടുകയും അല്ലെങ്കില്‍ കാറ്റ് കിട്ടുന്നിടത്ത് പോയിരിക്കുകയും ചെയ്യുന്ന ഒരാള്‍. എന്നെ എന്റെ പേരിന്റെ പേരില്‍ പാക്കിസ്ഥാനിലേക്കോ മറ്റു രാജ്യത്തെക്കോ കടത്തിക്കളയുമോ എന്നു തീരുമാനിക്കുന്ന ഒരവസ്ഥയിലേക്കാണ് എന്റെ രാജ്യം പോകുന്നത്.’

‘എന്റെ നാടിനേക്കുറിച്ച് എനിക്ക് അഭിമാനം. അടുത്ത നാടിനേക്കുറിച്ച് അതിലേറെ അഭിമാനം. എന്നിട്ടും എന്നോട് ചോദിക്കുന്നു ഞാന്‍ ആരാണെന്ന്? എന്നു ചോദിച്ചു തുടങ്ങുന്ന തെരുവു നാടകം അവസാനിക്കുന്നത് ‘അണ്ടര്‍വയറിന്റെ സ്‌നേഹം, രാജ്യസ്‌നേഹമല്ല‘ എന്ന് പറഞ്ഞ് കപട രാജ്യസേനേഹത്തേ രൂക്ഷവിമര്‍ശനം നടത്തിയാണ്.

 

This post was last modified on January 12, 2017 11:22 pm

അഴിമുഖം ഡെസ്ക്:
Leave a Comment