പുരാതന ഇന്ത്യയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ശക്തമായ വ്യാപാര-സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് തെളിവായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണ്ണ മോതിരങ്ങള്‍ കണ്ടെത്തി. തായ്ലന്‍ഡില്‍ ഖനനത്തില്‍ നിന്ന് ഏകദേശം 2,000 വര്‍ഷത്തോളം പഴക്കമുള്ള രണ്ട് സ്വര്‍ണ്ണ മോതിരങ്ങളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തത്. മോതിരങ്ങളില്‍ ഒന്നില്‍ പുരാതന ഇന്ത്യന്‍ ലിപിയായ ‘ബ്രാഹ്‌മി’യിലുള്ള എഴുത്തുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തായ്ലന്‍ഡ് ഫൈന്‍ ആര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
കണ്ടെത്തിയ മോതിരങ്ങളില്‍ ഒന്ന് പുരാതന കാലത്ത് തായ്ലന്‍ഡില്‍ എത്തിയ ഏതെങ്കിലും ഇന്ത്യന്‍ വ്യാപാരിയുടേതാകാം എന്നാണ് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. ഭാരതീയ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ എഴുത്തുവിദ്യകളില്‍ ഒന്നാണ് ബ്രാഹ്‌മി ലിപി. പില്‍ക്കാലത്ത് ദക്ഷിണേഷ്യയിലെ നിരവധി ആധുനിക ഭാഷാ ലിപികള്‍ പരിണമിച്ചുണ്ടായത് ബ്രാഹ്‌മിയില്‍ നിന്നാണ്.
മോതിരത്തിന്റെ നിര്‍മ്മാണരീതിയും അതിലെ ലിപിയും പരിശോധിച്ച വിദഗ്ദ്ധര്‍, ഇത് പുരാതന ഇന്ത്യയിലെ കച്ചവടവിഭാഗമായ ‘വൈശ്യ’ സമുദായത്തില്‍പ്പെട്ട ഏതെങ്കിലും വ്യാപാരിയുടേതാകാം എന്നാണ് കരുതുന്നത്. പ്രാഥമിക പരിശോധനകള്‍ അനുസരിച്ച് ‘പുസരഖിതസ’ (pusarakhitasa) എന്നാണ് മോതിരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘പുഷ്യ നക്ഷത്രത്താല്‍ സംരക്ഷിക്കപ്പെട്ടവന്‍’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇന്ത്യന്‍ ജ്യോതിശാസ്ത്ര പ്രകാരം ഏറ്റവും ശുഭകരമായ നക്ഷത്രങ്ങളില്‍ ഒന്നായാണ് പുഷ്യ നക്ഷത്രത്തെ കണക്കാക്കുന്നത്. ഇതേ അസ്ഥികൂടത്തില്‍ നിന്നുതന്നെ കണ്ടെടുത്ത രണ്ടാമത്തെ മോതിരം യാതൊരുവിധ അടയാളപ്പെടുത്തലുകളുമില്ലാത്ത സാധാരണ സ്വര്‍ണ്ണ മോതിരമാണ്.
ദക്ഷിണേഷ്യയും തെക്കുകിഴക്കന്‍ ഏഷ്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ നിലനിന്നിരുന്ന സമുദ്രവ്യാപാരത്തിന്റെയും സാംസ്‌കാരിക കൈമാറ്റത്തിന്റെയും ആഴം വ്യക്തമാക്കുന്നതാണെന്ന് ഈ കണ്ടെത്തലുകള്‍ എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
ക്രിസ്തുവര്‍ഷത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യന്‍ വ്യാപാരികള്‍ തെക്കുകിഴക്കന്‍ ഏഷ്യയുമായി സമുദ്രവ്യാപാര പാതകള്‍ സ്ഥാപിച്ചിരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍, മുത്തുകള്‍, തുണിത്തരങ്ങള്‍, ലോഹങ്ങള്‍ എന്നിവയ്‌ക്കൊപ്പം മതപരമായ ആശയങ്ങളും ഇക്കാലത്ത് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഈ കണ്ടെത്തല്‍ ദക്ഷിണേഷ്യയും തെക്കുകിഴക്കന്‍ ഏഷ്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നിലനിന്നിരുന്ന സമുദ്രവ്യാപാരത്തിന്റെയും സാംസ്‌കാരിക കൈമാറ്റത്തിന്റെയും ആഴം വ്യക്തമാക്കുന്നതാണ്.
ഭാരതീയ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ എഴുത്തുവിദ്യകളില്‍ ഒന്നാണ് ബ്രാഹ്‌മി ലിപി. പില്‍ക്കാലത്ത് ദക്ഷിണേഷ്യയിലെ നിരവധി ആധുനിക ഭാഷാ ലിപികള്‍ പരിണമിച്ചുണ്ടായത് ബ്രാഹ്‌മിയില്‍ നിന്നാണ്. ഫെബ്രുവരിയില്‍ ഖനനം ആരംഭിച്ചതുമുതല്‍ എട്ട് അസ്ഥികൂടങ്ങളും, വെങ്കലം, സ്വര്‍ണം എന്നിവകൊണ്ടുള്ള ആഭരണങ്ങളും, മണ്‍പാത്രങ്ങളും മറ്റ് പുരാവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. സമ്പന്നര്‍ക്കും ഉന്നത കുലജാതര്‍ക്കും വേണ്ടി മാത്രം നടത്തിയിരുന്ന ആചാരപരമായ ശവസംസ്‌കാര ചടങ്ങുകളിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിനുള്ളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ടെടുത്ത പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനാണ് ഫൈന്‍ ആര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതിയിടുന്നുണ്ട്.
തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് ഏകദേശം 130 കിലോമീറ്റര്‍ അകലെയാണ് ഡോണ്‍ യായ് തോങ് സ്ഥിതി ചെയ്യുന്നത.് ഈ വര്‍ഷം ആദ്യം ഒരു നെല്‍വയലില്‍ കൃഷിപ്പണി ചെയ്യുന്നതിനിടയില്‍ പ്രാദേശിക താമസക്കാര്‍ക്ക് പുരാതന വെങ്കല ഡ്രമ്മുകളുടെ കഷണങ്ങള്‍ അപ്രതീക്ഷിതമായി ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുരാവസ്തു വകുപ്പ് പ്രദേശത്ത് കൂടുതല്‍ ശാസ്ത്രീയമായ ഖനനം ആരംഭിച്ചത്. ഏകദേശം 1,500 മുതല്‍ 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന, ചരിത്രത്തില്‍ ‘ഇരുമ്പുയുഗം’ എന്നറിയപ്പെടുന്ന മനുഷ്യവാസ കാലഘട്ടത്തില്‍ വന്‍തോതില്‍ സജീവമായിരുന്ന പ്രദേശമാണ് ഡോണ്‍ യായ് തോങ് എന്ന് ഗവേഷകര്‍ സ്ഥിരീകരിക്കുന്നു.
A 2,000-year-old gold ring found in Thailand has an ancient Indian connection
This post was last modified on July 8, 2026 12:12 pm
Leave a Comment