അനൂപ് മേനോനും ഭാവനയും മുന്തിരിത്തോപ്പിലെ അതിഥികള്‍

അനൂപ് മേനോനും ഭാവനയും വികെ പ്രകാശിന്റെ മുന്തിരിത്തോപ്പിലെ അതിഥിയിലൂടെ വീണ്ടും ഒരുമിക്കുന്നു. ടിവാന്‍ഡ്രം ലോഡ്ജിനും ബ്യൂട്ടിഫുളിനും ശേഷം അനൂപും വികെ പ്രകാശും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മൈസൂര്‍, മുംബൈ, ബംഗളുരു എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ഈ പ്രണയകഥയുടെ തിരക്കഥ എഴുതുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ഈ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിച്ച് ഫെബ്രുവരിയോടെ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിയിടുന്നത്. സിദ്ധാര്‍ത്ഥ് മേനോനും ഈവ പവിത്രനും അഭിനയിക്കുന്ന റോക്ക് സ്റ്റാറിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് വികെപി ഇപ്പോള്‍. മുന്തിരിത്തോപ്പിലെ അതിഥിയില്‍ അനൂപിനേയും ഭാവനയേയും കൂടാതെ നെടുമുടി വേണവും ജോയ് മാത്യുവും പ്രധാന വേഷങ്ങളിലെത്തും.

This post was last modified on November 13, 2015 2:02 pm

Related Post
Leave a Comment