ഗോവിന്ദ് പന്‍സാരെ മരണത്തിന് കീഴടങ്ങി

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയില്‍ വെടിയേറ്റ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി നേതാവ് ഗോവിന്ദ് പന്‍സാരെ (82) മരണത്തിനു കീഴടങ്ങി. മുംബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ടോള്‍ പിരിവിനെതിരെ ശക്തമായ സമരത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിനും ഭാര്യ ഉമയ്ക്കും തിങ്കളാഴ്ച കോലാപ്പൂരിലെ സബര്‍മലയില്‍ പ്രഭാതസവാരിക്കിടെയാണു വെടിയേറ്റത്. ഉമ ചികില്‍സയിലാണ്. അവര് അപകടനില തരണം ചെയ്തതായാണ് അറിയാന്‍ കഴിയുന്നത്.

സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തീവ്രവാദവിരുദ്ധസേനയും ക്രൈംബ്രാഞ്ചും ചേര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അഞ്ചു പേരുടെ രേഖാചിത്രം തയാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. 

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പന്‍സാരെയ്ക്ക് വ്യവസായ ലോബികളുടെ ശക്തമായ ഭീഷണണി നേരിട്ടിരുന്നു.

പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ മഹാരാഷ്ട്രയില്‍ വര്‍ദ്ധിച്ചു വരികാണ്. സാമൂഹ്യ പ്രവര്‍ത്തകനായ ഡോ നരേന്ദ്ര ദാബോല്‍ക്കറും വിവരാവകാശ പ്രവര്‍ത്തകനായ സതീഷ് ഷെട്ടിയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പന്‍സാരെയ്ക്ക് നേരെ ആക്രമണവും ഇപ്പോള്‍ അന്ത്യവും സംഭവിച്ചിരിക്കുന്നത്.

 

This post was last modified on December 27, 2016 2:47 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment