June 26, 2026 |
Share on

ആന്റിബയോട്ടിക്കുകള്‍ കൃത്യമായി കഴിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം

അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്

ആന്റിബയോട്ടിക്കുകള്‍ കൃത്യമായ കോഴ്‌സ് പൂര്‍ത്തിയാക്കി കഴിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കുമെന്ന് അമേരിക്കന്‍ ഗവേഷക സംഘം. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന അളവോ പറഞ്ഞ സമയപരിധിയോ പാലിക്കാത്തവര്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കുട്ടികളിലാണ് ഇത് ഏറ്റവും ദോഷകരമാവുക. അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

520-കുട്ടികളിലാണ് ഇവര്‍ ഗവേഷണത്തിന്റെ ഭാഗമായി പഠനം നടത്തിയത്. രോഗവസ്ഥക്ക് കുറവുണ്ടായാല്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്ന സമയപരിധിക്കുമുമ്പേ മരുന്ന് നിര്‍ത്തിയാലും പൂര്‍ണമായും രോഗം മാറട്ടെയെന്നുകരുതി കൂടുതല്‍ ദിവസം ആന്റിബയോട്ടിക് കഴിച്ചാലും പ്രശ്‌നമാണെന്നാണ് പഠനം പറയുന്നത്.

ഒമ്പതു മുതല്‍ 23 മാസംവരെ ഉള്ള കുട്ടികളിലാണ് ആന്റിബയോട്ടിക്കുകള്‍ കൃത്യമായ കഴിച്ചില്ലെങ്കില്‍ കൂടുതലും ദോഷങ്ങള്‍ സൃഷ്ടിക്കുക. പറഞ്ഞിരിക്കുന്ന സമയത്തിന് ശേഷവും ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ ശരീരത്തിന്റെ പ്രതിരോധശേഷിയെ വരെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഗവേഷക റിപ്പോര്‍ട്ട് കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×