സെക്യൂരിറ്റി ജീവനക്കാരന്റെ കൈതല്ലിയൊടിച്ച കേസിലെ പ്രതി അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

കോഴിക്കോട് ഫറോക്ക് സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മാറാട് സ്വദേശി അബ്ദുള്‍ സമദാണ് പിടിയിലായത്. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുകവലി ചോദ്യം ചെയ്തതിന് ചെറുവണ്ണൂര്‍ ഫറോക്ക് എല്‍ഐസി ബ്രാഞ്ച് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരന്‍ എ.സുന്ദരന്റെ കൈ ഇരുമ്പുവടികൊണ്ട് ഇയാള്‍ അടിച്ചൊടിക്കുകയായിരുന്നു. 

തിങ്കളാഴ്ച രാത്രി കാറില്‍ വന്നിറങ്ങിയ അഞ്ചംഗസംഘത്തില്‍ പെട്ട ഒരാള്‍ എല്‍ഐസി ഓഫീസിലേക്കുള്ള പടിയിലിരുന്ന് പുകവലിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ സുന്ദരത്തിനെ എല്ലാവരുംകൂടി കയ്യേറ്റം ചെയ്തു. തുടര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡെടുത്ത് സുന്ദരനെ മര്‍ദ്ധിക്കുകയായിരുന്നു. കമ്പികൊണ്ടുള്ള അടിയേറ്റ് കൈയ്യുടെ എല്ല് പൊട്ടിയ ജീവനക്കാരനെ സമീപത്തുണ്ടായിരുന്ന പോര്‍ട്ടര്‍മാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

This post was last modified on December 27, 2016 2:48 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment