July 16, 2026 |
Share on

ബാഹുബലി സാരിയും സൂപ്പര്‍ ഹിറ്റ്

ബാഹുബലിയുടെ വിജയം പരമാവധി മുതലാക്കുകയാണ് വിപണിയും

ബാഹുബലി 2 ഭാഗം ഇന്ത്യയില്‍ മൊത്തം തരംഗമായിരിക്കുകയാണ്. എവിടെയും സംസാരവിഷയം ഇപ്പോള്‍ രാജമൗലി ചിത്രം തന്നെയാണ്. ബോക്‌സ് ഓഫിസില്‍ പല റെക്കോര്‍ഡുകളും തകര്‍ത്തു മുന്നേറുന്ന ബാഹുബലി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ ഉണ്ടാക്കുകയാണ്. എന്നാല്‍ ബോക്‌സ് ഓഫിസില്‍ മാത്രമല്ല ബാഹുബലി തരംഗമാകുന്നത്. സാരിയിലും ബെര്‍ഗറിലും വരെ ഇപ്പോള്‍ ബാഹുബലി ഇടംപിടിച്ചിരിക്കുകയാണ്. ബാഹുബലിയുടെ വിപണനമൂല്യം തിരിച്ചറിഞ്ഞ് ഓരോരുതത്തരും തങ്ങളുടെ ഉത്പന്നങ്ങള്‍ ബാഹുബലിയുടേ പേരില്‍ വിറ്റഴിക്കുന്നുമുണ്ട്. അതാകട്ടെ വിജയം കാണുകയും ചെയ്യുന്നു.

ബാഹുബലി പോസ്റ്ററുകള്‍ പ്രിന്റ് ചെയ്ത സാരികളാണ് ഇപ്പോള്‍ വന്‍ ഹിറ്റായിരിക്കുന്നത്. ഇതേപോലെയാണു ബാഹുബലി ബെര്‍ഗറും. ഇനിയും പലപല ഉത്പന്നങ്ങള്‍ പുറത്തിറങ്ങുമെന്നു തന്നെയാണു വിപണികള്‍ നല്‍കുന്ന സൂചനകളും.

Leave a Reply

Your email address will not be published. Required fields are marked *

×