ബാർ കോഴക്കേസിൽ വിജിലൻസ് മുഖ്യമന്ത്രിയുടെ മൊഴിയെടുത്തേക്കും

അഴിമുഖം പ്രതിനിധി

ബാർ കോഴക്കേസിൽ വിജിലൻസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൊഴിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണിത്. കേസിൽ നിയമോപദേശം തേടുന്നതിനും വിജിലൻസ് നീക്കമുണ്ട്.

കോഴയാരോപണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്ന ബാലകൃഷ്ണപിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നത്. ബിജു രമേശ്, കോഴയാരോപണം ഉന്നയിക്കുന്നതിനുമുമ്പ് ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുെന്നന്നായിരുന്നു പിള്ളയുടെ വെളിപ്പെടുത്തല്‍. ഇതിനുപുറമെ, ബാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന് ബാര്‍ ഉടമകളും മൊഴിനല്‍കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുക. 

 

This post was last modified on December 27, 2016 2:54 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment