അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് പാരിസ്ഥിതിക പോലീസ് സേന രൂപീകരിക്കാന്‍ ബീജിംഗ് നഗരസഭ തീരുമാനിച്ചു. മലിനീകരണം മൂലമുണ്ടാകുന്ന പുകയില്‍ ചൈനീസ് തലസ്ഥാന നഗരം പുതുവര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. നിയന്ത്രങ്ങള്‍ ലംഘിക്കുന്ന ബാര്‍ബക്യൂബുകള്‍, മലിന്യം കത്തിക്കുന്ന സ്ഥലങ്ങള്‍, പൊടി നിറഞ്ഞ റോഡുകള്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് നഗരത്തിന്റെ താല്‍ക്കാലിക മേയര്‍ കായി ക്വി അറിയിച്ചു. നഗരം അതിന്റെ അവസാനത്തെ താപോര്‍ജ്ജ നിലയവും ഈ വര്‍ഷം പൂട്ടും. കല്‍ക്കരി ഉപഭോഗം ഈ വര്‍ഷം 30 ശതമാനം കണ്ട് വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിഷലിപ്തമായ പുക പടങ്ങളാല്‍ ചൈനീസ് തലസ്ഥാനം മിക്കപ്പോഴും മൂടപ്പെടാറുണ്ട്. ഇതിനെ തുടര്‍ന്ന് മലിനീകരണം നിയന്ത്രിക്കുന്നതിനായി 2014ല്‍ ചൈനീസ് സര്‍ക്കാര്‍ ‘മലിനീകരണത്തിനെതിരായ യുദ്ധം’ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ നിരോധനം മറികടന്ന് ചില കമ്പനികള്‍ വീണ്ടും ഉല്‍പാദനം ആരംഭിച്ചതായി പരിസ്ഥിതി മന്ത്രാലയം നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. നഗരത്തിലെ 500 റിലേറെ നിര്‍മ്മാണ സ്ഥലങ്ങളും 10,000 ഏറെ വാഹനങ്ങളും മലിനീകരണ നിയന്ത്രണ നടപടികള്‍ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പൗരന്മാര്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ പുതിയ പോലീസ് സേന സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൂടുതല്‍ വായനയ്ക്ക്- https://goo.gl/cZZQvs
Leave a Comment