മോദിക്കെതിരെ മുദ്രാവാക്യം; ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയെ ബി ജെ പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച വാരണാസി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയെ ബി ജെ പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. അശുതോഷ് സിംഗ് എന്ന വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തിന് ഇരയായത്. പ്രധാനമന്ത്രി തന്‍റെ പ്രസംഗം അവസാനിപ്പിച്ച് വേദി വിടുന്നതിന് തൊട്ടു മുന്‍പാണ് അശുതോഷ് മുദ്രാവാക്യം മുഴക്കിയത്. പോലീസിന്റെ പിടിയിലായ ഇയാളെ തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ലഖ്നോവിലെ അംബേദ്ക്കര്‍ യൂണിവേര്‍സിറ്റിയിലും വിദ്യാര്‍ത്ഥികള്‍ മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു.

Related Post
Leave a Comment